
ലക്നൗ: മൊബൈലിൽ റെയിഞ്ച് ലഭിക്കാത്തതിനെ തുടർന്ന് പതിനേഴാം നിലയിൽ കയറി. അബദ്ധത്തിൽ താഴേക്ക് വീണ 55 വയസ്സുകാരന് ദാരുണാന്ത്യം. കഴിഞ്ഞ ദിവസം രാവിലെ 10.20 ന് നോയിഡയിലായിരുന്നു സംഭവം.
ഡല്‍ഹി ഇന്ത്യൻ ഓയില്‍ കോർപ്പറേഷനില്‍ എക്സിക്യൂട്ടീവ് ഡയറക്ടറായ അജയ് ഗാർഗറാണ് മരിച്ചത്. ഭാര്യയുടെ ഫോണ്‍ കോള്‍ വന്നതിനെ തുടർന്ന് റേഞ്ച് ലഭിക്കാനായി അജയ് കെട്ടിടത്തിലെ 17-ാം നിലയിലേക്ക് കയറുകയായിരുന്നു.
താഴെ വീണു കിടക്കുന്ന അജയ് ഗാഗറിനെ സഹപ്രവർത്തകർ ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആത്മഹത്യ സാധ്യത മുന്നില്‍ കണ്ട് യുവാവിന്റെ കുടുംബത്തെയും പൊലീസ് ചോദ്യം ചെയ്യുന്നുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group



