ബെംഗളൂരുവിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൂട്ട ബലാത്സംഗം ചെയ്തു; മൂന്ന് കൗമാരക്കാർ പിടിയിൽ

Spread the love

ബെംഗളൂരൂ: കർണാടകയിലെ ഹുബ്ബള്ളിയിൽ 13 വയസ്സുകാരിയെ മൂന്ന് കൗമാരക്കാർ ചേർന്ന് കൂട്ടബലാത്സംഗം ചെയ്തതായി പരാതി.

video
play-sharp-fill

പ്രതികൾ പെൺകുട്ടി താമസിക്കുന്ന അതേ പ്രദേശത്ത് തന്നെ താമസിക്കുന്നവരാണ്. പെൺകുട്ടിയുടെ മാതാപിതാക്കൾ വീട്ടിലില്ലാതിരുന്ന സമയത്ത് പ്രതികൾ കുട്ടിയെ വിജനമായ ഒരിടത്തേക്ക് കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു.

കുറ്റകൃത്യത്തിൽ പങ്കുണ്ടെന്ന് ആരോപിക്കപ്പെടുന്ന 14-നും 15-നും ഇടയിൽ പ്രായമുള്ള മൂന്ന് ആൺകുട്ടികളെയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പിടിക്കപ്പെട്ടവരിൽ രണ്ടുപേർ ഹൈസ്കൂൾ വിദ്യാർത്ഥികളാണെന്നും മൂന്നാമത്തെയാൾ പഠനം പാതിവഴിയിൽ ഉപേക്ഷിച്ചയാളാണെന്നുമാണ് പ്രാഥമിക വിവരമെന്ന് ഹുബ്ബള്ളി-ധാർവാഡ് പോലീസ് കമ്മീഷണർ എൻ. ശശികുമാർ വ്യക്തമാക്കി.

അതിക്രമത്തിന്റെ ദൃശ്യങ്ങൾ പകർത്തിയെന്നും അത് പുറത്തുവിടുമെന്നും പറഞ്ഞ് പ്രതികൾ പെൺകുട്ടിയെ ഭീഷണിപ്പെടുത്തിയതായി മാതാപിതാക്കൾ പരാതിപ്പെട്ടിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ പ്രതികളുടെ മൊബൈൽ ഫോണുകൾ പിടിച്ചെടുക്കുമെന്നും കൃത്യമായ അന്വേഷണം നടത്തുമെന്നും പോലീസ് അറിയിച്ചു.