
കോഴിക്കോട്: നാദാപുരത്ത് മുല്ലപ്പള്ളിയാണ് സ്ഥാനാർഥിയെങ്കില്‍ നിലം തൊടാതെ തോല്‍പിച്ചിരിക്കും, മുതിർന്ന കോണ്‍ഗ്രസ് നേതാവ് മുല്ലപ്പള്ളി രാമചന്ദ്രനെതിരെ ജന്മനാട്ടില്‍ പോസ്റ്ററുകള്‍ ഉയർന്നുവന്നു. നാദാപുരം മണ്ഡലത്തിലാണ് സേവ് കോണ്‍ഗ്രസിൻ്റെ പേരില്‍ പോസ്റ്റർ പതിച്ചിരിക്കുന്നത്. മുല്ലപ്പള്ളിയെ നാദാപുരത്തേക്ക് ആനയിക്കുന്ന മുസ്ലിം ലീഗ് നേതൃത്വത്തിനുള്ള മുന്നറിയിപ്പാണിതെന്നും പോസ്റ്ററിലുണ്ട്.
‘നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ അധികാരത്തില്‍ നിന്ന് പുറത്താക്കാൻ കാരണക്കാരനായ മുല്ലപ്പള്ളി രാമചന്ദ്രൻ വിശ്രമ ജീവിതം തുടരട്ടേ’ എന്നെഴുതിയ പോസ്റ്റർ ഇന്നലെ പലയിടങ്ങളിലും പ്രത്യക്ഷപ്പെട്ടിരുന്നു. സേവ് കോണ്‍ഗ്രസിന്‍റെ പേരില്‍ മുക്കാളി, ചോമ്പാല എന്നിവിടങ്ങളിലാണ് പോസ്റ്റർ പതിച്ചത്. തെരഞ്ഞെടുപ്പില്‍ മുതിർന്ന നേതാക്കളും മത്സരിക്കണമെന്ന് കഴിഞ്ഞ ദിവസം മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞിരുന്നു. പിന്നാലെയാണ് പോസ്റ്റർ പൊങ്ങി വന്നിരിക്കുന്നത്.
മുല്ലപ്പള്ളി രാമചന്ദ്രന് എതിരായ പോസ്റ്ററുകള്‍ ഒട്ടിച്ചവരില്‍ പാർട്ടിക്കാർ ഉള്‍പ്പെട്ടെങ്കില്‍ കർശന നടപടി ഉണ്ടാകുമെന്ന് പി സി വിഷ്ണുനാഥ് പ്രതികരിച്ചു. പിന്നില്‍ കോണ്‍ഗ്രസുകാർ ഉണ്ടെങ്കില്‍ അവരെ പാർട്ടിയില്‍ നിന്ന് പുറത്താക്കുമെന്നും പോസ്റ്റർ ഒട്ടിച്ചത് പാർട്ടി എതിരാളികള്‍ ആണെന്നും വിഷ്ണുനാഥ് ആരോപിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group



