‘അതീവ ജാഗ്രത പാലിക്കണം, വെനസ്വേലയിലേക്കുള്ള യാത്ര ഒഴിവാക്കണം’; ഇന്ത്യക്കാര്‍ക്ക് മുന്നറിയിപ്പുമായി വിദേശകാര്യ മന്ത്രാലയം

Spread the love

ന്യൂഡല്‍ഹി: വെനസ്വേലയിലെ അതി സങ്കീര്‍ണമായ സാഹചര്യത്തെ തുടര്‍ന്ന് ഇന്ത്യന്‍ പൗരന്മാര്‍ക്ക് വിദേശകാര്യ മന്ത്രാലയത്തിന്റെ യാത്രാ മുന്നറിയിപ്പ്.

video
play-sharp-fill

നിലവില്‍ വെനസ്വേലയിലുള്ള ഇന്ത്യക്കാർ അതീവ ജാഗ്രത പാലിക്കണം.
യാത്രകള്‍ നിയന്ത്രിക്കണം. [email protected] എന്ന ഇമെയില്‍ ഐഡിയിലൂടെയോ +58-412-9584288 എന്ന അടിയന്തര ഫോണ്‍ നമ്ബറിലൂടെയോ കാരക്കാസിലെ ഇന്ത്യൻ എംബസിയുമായി ബന്ധപ്പെടാനും നിർദേശം നല്‍കി.

അതേസമയം അമേരിക്ക പിടികൂടിയ വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോയെയും ഭാര്യ സിലിയ ഫ്‌ളോറസിനെയും ന്യൂയോർക്കിലെത്തിച്ചു. ബ്രൂക്ലിനിലെ യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഫെഡറല്‍ അഡ്മിനിസ്‌ട്രേറ്റീവ് ഡിറ്റൻഷൻ സെന്ററിലേക്ക് ഇരുവരെയും മാറ്റും. വെനസ്വേലയില്‍ ഭരണമാറ്റം സാധ്യമാകുന്നതുവരെ ഭരണം ഏറ്റെടുക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് വ്യക്തമാക്കി. എന്നാല്‍, അമേരിക്കയുടെ ഈ ഇടപെടലിനെ വെനസ്വേലൻ വൈസ് പ്രസിഡന്റ് ഡെല്‍സി റോഡ്രിഗസ് ശക്തമായി അപലപിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group