
തിരുവനന്തപുരം: പുതുവത്സര ദിനത്തില്‍ സംസ്ഥാനത്ത് 31.64 ലക്ഷം കിലോ കോഴിയിറച്ചി വിറ്റതായാണ് കണക്കുകള്‍.
പുതുവത്സരത്തലേന്ന് മാത്രം 9.04 ലക്ഷം രൂപയുടെ അധിക വില്‍പ്പന നടന്നു.
പക്ഷിപ്പനി ഭീഷണി മൂലം ആലപ്പുഴയിലെ ചില പഞ്ചായത്തുകളില്‍ കോഴിയിറച്ചി വില്‍പ്പനക്ക് നിരോധനമുണ്ടായിരുന്നിട്ടും, ഇത് വിപണിയെയും കച്ചവടത്തെയും ശ്രദ്ധാർഹമായി ബാധിച്ചില്ലെന്ന് വ്യാപാരികള്‍ അറിയിച്ചു.
ഉയർന്ന വിലയും മലയാളികളുടെ കോഴിയിറച്ചിയോടുള്ള പ്രണയത്തിന് തടസ്സമായില്ല.
സംസ്ഥാനത്തെ വീടുകളിലെയും ഭക്ഷണശാലകളിലും പ്രതിദിനം 22.6 ലക്ഷം കിലോ കോഴിയിറച്ചി എന്നാണ് കണക്ക്. ആഘോഷദിവസങ്ങളില്‍ ഇത് ഏകദേശം 40 ശതമാനം വർധിക്കുന്നതായി ഓള്‍ കേരള പൗള്‍ട്രി ഫെഡറേഷൻ അറിയിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
എറണാകുളം, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് ഏറ്റവും കൂടുതല്‍ കോഴിയിറച്ചി വിറ്റത്. 3.5 ലക്ഷം കിലോ വീതമാണ് ഈ ജില്ലകളില്‍ വിറ്റഴിച്ചത്. രണ്ടാമത് തൃശ്ശൂരും കണ്ണൂരും- 3.15 ലക്ഷം കിലോ വീതം.
ഏറ്റവും കുറവ് വയനാട്ടിലാണ്-84,000 കിലോ. ആലപ്പുഴയില്‍ 1.4 ലക്ഷം കിലോ ചെലവായി. രണ്ടുവർഷം മുൻപ് ആഘോഷ ദിവസങ്ങളില്‍ പ്രതിദിന വില്‍പ്പന പരമാവധി 22 ലക്ഷം കിലോയായിരുന്നു.



