കെപിസിസി പ്രസിഡൻ്റും പ്രതിപക്ഷ നേതാവുമടക്കം സംസ്ഥാനത്തെ 200 ലേറെ കോണ്‍ഗ്രസ് നേതാക്കള്‍ വയനാട്ടിലേക്ക്; ലക്ഷ്യ 2026 ക്യാമ്പിന് ഇന്ന് തുടക്കമാകും

Spread the love

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് ഒരുക്കത്തിനായുള്ള കോണ്‍ഗ്രസിൻ്റെ ലക്ഷ്യ 2026 ക്യാമ്പിന് ഇന്ന് വയനാട്ടില്‍ തുടക്കമാകും.

video
play-sharp-fill

ഇന്നും നാളെയുമായി ചേരുന്ന ക്യാമ്പില്‍ സംസ്ഥാനത്തെ 200 ഓളം കോണ്‍ഗ്രസ് നേതാക്കള്‍ പങ്കെടുക്കും. തെരഞ്ഞെടുപ്പ് തന്ത്രങ്ങളും, സമരപരിപാടികളും , സ്ഥാനാർത്ഥി നിർണയം സംബന്ധിച്ച വിഷയങ്ങളുമാകും ക്യാമ്പില്‍ ചർച്ച ആവുക.

എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്യും. തെരഞ്ഞെടുപ്പ് പ്രചാരണവും സർക്കാരിനെതിരായ സമരവും ചർച്ച ചെയ്യുന്ന സെഷനോടെയാകും ക്യാമ്പ് തുടങ്ങുക.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എസ് ഐ ആർ ഉള്‍പ്പെടെയുള്ള വിഷയങ്ങളിലും ക്യാമ്പില്‍ ചർച്ച നടക്കും.തെരഞ്ഞെടുപ്പ് ചുമതലകള്‍ സംബന്ധിച്ചും തീരുമാനം ഉണ്ടാകും.