ആഷസിന് കലാശക്കൊട്ട്;ഓസ്ട്രേലിയയും ഇംഗ്ലണ്ടും തമ്മിലുള്ള ആഷസ് ടെസ്റ്റ് പരമ്പരയിലെ അവസാന മത്സരത്തിന് ഇന്ന് തുടക്കം;ഉസ്മാൻ ഖവാജയുടെ വിരമിക്കൽ മത്സരം

Spread the love

സിഡ്‌നി:ഓസ്ട്രേലിയയും ഇംഗ്ലണ്ടും തമ്മിലുള്ള ആഷസ് ടെസ്റ്റ് പരമ്പരയിലെ അവസാന മത്സരത്തിന് ഇന്ന് തുടക്കം. സിഡ്നി ക്രിക്കറ്റ് ഗ്രൗണ്ടിൽ ഇന്ത്യൻ സമയം വെളുപ്പിന് 5ന് മത്സരം തുടങ്ങും.

video
play-sharp-fill

പരമ്പരയിലെ ആദ്യ മൂന്ന് മത്സരങ്ങളും ജയിച്ച ഓസ്ട്രേലിയ പരമ്പര നേരത്തേ തന്നെ ഉറപ്പിച്ചു കഴിഞ്ഞു.എന്നാൽ നാലാം മത്സരത്തിൽ ഇംഗ്ലണ്ടിനായിരുന്നു ജയം.

ഓസ്‌ട്രേലിയൻ സൂപ്പർട ബാറ്റർ ഉസ്‌മാൻ ഖ്വാജയുടെ വിടവാങ്ങൽ മത്സരം കൂടിയാണിത്. പാകിസ്ഥാനിൽ ജനിച്ച ഖ്വാജ ഓസ്ട്രേലിയൻ ടീമിലെ ആദ്യ മുസ്ലിം വംശജൻ കൂടിയാണ്.39കാരായ ഖ്വാജയുടെ 88-ാം ടെസ്റ്റ് മത്സരമാണ് ഇന്നത്തേത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്ത്യൻ സമയം ഇന്ന് പുലർച്ചെ 5 മുതലാണ് മത്സരം. സ്റ്റാർ സ്പോർട്സ് ചാനലിലും ജിയോ ഹോട്സ്റ്റാറിലും തൽസമയം.

ഒന്നര ദിവസത്തിനകം മത്സരം പൂർത്തിയായ മെൽബൺ ടെസ്റ്റിനുശേഷമാണ് ഇരു ടീമുകളും സിഡ‍്നിയിലെത്തിയത്. ഇവിടെ അവരെ കാത്തിരിക്കുന്നത് പച്ചപ്പ് നിറഞ്ഞ പിച്ചാണ്.

സിഡ്നിയിൽ ഇന്നുമുതൽ മഴയ്ക്കു സാധ്യതയുണ്ടെന്ന കാലാവസ്ഥാ പ്രവചനം കൂടിയെത്തിയതോടെ നെഞ്ചിടിക്കുന്നത് ബാറ്റർമാരുടേതാണ്. എന്നാൽ പിച്ചിലെ പച്ചപ്പ് രണ്ട് ദിവസത്തിനുള്ളിൽ നഷ്ടമാകുമെന്നും മത്സരം 5 ദിവസം നീളുമെന്നുമാണ് ക്യുറേറ്ററുടെ അവകാശവാദം.