അടിവസ്ത്രത്തില്‍ നില്‍ക്കുന്ന ചിത്രത്തിനൊപ്പം സെൻട്രല്‍ ജയിലിലേയ്ക്ക് സ്വാഗതം എന്നെഴുതിയ ഫ്ലെക്സ് ബോർഡ്; തൊണ്ടിമുതല്‍ കേസില്‍ ആന്‍റണി രാജുവിനെ പരിഹസിച്ച്‌ യൂത്ത്കോണ്‍ഗ്രസ്

Spread the love

തിരുവനന്തപുരം: തൊണ്ടിമുതല്‍ കേസില്‍ ആന്‍റണി രാജുവിനെ പരിഹസിച്ച്‌ യൂത്ത്കോണ്‍ഗ്രസ് ഫ്ലെക്സ്. അടിവസ്ത്രത്തില്‍ നില്‍ക്കുന്ന ചിത്രത്തിനൊപ്പം സെൻട്രല്‍ ജയിലിലേയ്ക്ക് സ്വാഗതം എന്നെഴുതിയ ഫ്ലെക്സ് ബോർഡ് ആണ് പ്രത്യക്ഷപ്പെട്ടത്.

video
play-sharp-fill

തൊണ്ടി മുതല്‍ തിരിമറി കേസില്‍ മുൻ മന്ത്രിയും എംഎല്‍എയുമായ ആന്‍റണി രാജുവിന് മൂന്ന് വർഷമാണ് തടവുശിക്ഷ വിധിച്ചത്. നെടുമങ്ങാട് ജില്ലാ മജിസ്ട്രേറ്റ് കോടതിയാണ് ശിക്ഷ വിധിച്ചത്.

32 വർഷത്തോളം നീണ്ട നിയമപോരാട്ടങ്ങള്‍ക്കൊടുവിലാണ് കേസില്‍ വിധി പറഞ്ഞത്. ഗൂഢാലോചനയ്ക്ക് ആറ് മാസം, തെളിവുനശിപ്പിക്കലിന് മൂന്ന് വർഷം, കള്ള തെളിവുണ്ടാക്കലിന് മൂന്ന് വർഷം, വ്യാജരേഖ ചമയ്ക്കലിന് രണ്ട് വർഷം എന്നിങ്ങനെയാണ് ശിക്ഷ വിധിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒന്നാം പ്രതി കെ.എസ്. ജോസും കേസില്‍ കുറ്റക്കാരനെന്ന് തെളിഞ്ഞു. ലഹരി മരുന്ന് കേസില്‍ പിടിയിലായ ഓസ്‌ട്രേലിയൻ പൗരൻ ആന്‍ഡ്രൂ സാല്‍വദോറിനെ രക്ഷിക്കാന്‍ തൊണ്ടിമുതലായ അടിവസ്ത്രം മാറ്റിയെന്നാണ് ആന്‍റണി രാജുവിനെതിരായ കേസ്.