
കോഴിക്കോട് : കുതിരവട്ടത്ത് ചികിത്സയിലായിരിക്കെ ചാടിപ്പോയ പെരിന്തല് മണ്ണ ദൃശ്യക്കൊലക്കേസ് പ്രതി വിനീഷിനായി തിരച്ചില്‍ ഉർജ്ജിതമാക്കി പൊലീസ്.
പ്രതി കേരളം വിട്ടതായാണ് ലഭിക്കുന്ന സൂചന. ഇതിനെത്തുടർന്ന് പൊലീസ് അന്വേഷണം കർണാടകയിലേക്ക് വ്യാപിപ്പിച്ചിട്ടുണ്ട്. അന്വേഷണസംഘം കർണ്ണാടകയില്‍ അന്വേഷണം നടത്തുന്നതായും വിവരമുണ്ട്.
കുതിരവട്ടം മാനസിക ആരോഗ്യ കേന്ദ്രത്തില്‍ ചികിത്സയിലായിരിക്കെയാണ് അഞ്ച് ദിവസം മുന്നെ പ്രതി വിനിഷ് ചാടിപ്പോയത്. കുതിരവട്ടം മാനസിക ആരോഗ്യ കേന്ദ്രത്തിലെ ശുചിമുറിയുടെ ചുമര് തുരന്നാണ് പുറത്തുചാടിയത്. മുന്നെയും പ്രതി ചാടി പോയിട്ടുണ്ട്. 2022 ലാണ് ഇത്. അപ്പോള്‍ കർണാടകയിലെ ധർമസ്ഥലയില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. ഇതിൻ്റെ കൂടം പശ്ചാത്തലത്തിലാണ് പ്രതിയെ പിടികൂടാൻ അന്വേഷണം അന്യ സംസ്ഥാനത്ത കേന്ദ്രീകരിച്ച് നടത്തുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
2021 ലാണ് പെരിന്തല് മണ്ണ സ്വദേശിയായ ദൃശ്യയെ പ്രണയനൈരാശ്യം പറഞ്ഞ് കുത്തികൊന്നത്. പിന്നീട് കണ്ണൂർ സെൻട്രല്‍ ജയിലിലായിരുന്നു. അവിടെ നിന്നും മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെ തുടർന്ന് കുതിരവട്ടത്തേക്ക് മാറ്റുകയായിരുന്നു.



