സംസ്ഥാന സർക്കാരിന് തൃശൂരിനാേട് എന്തിനാണ് ഇത്രയ്ക്ക് വൈരാഗ്യം?: കേന്ദ്രമന്ത്രി സുരേഷ് ഗോപി

Spread the love

സംസ്ഥാന സർക്കാരിന് തൃശൂരിനാേട് എന്തിനാണ് ഇത്രയ്ക്ക് വൈരാഗ്യമെന്ന് കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപി. കേന്ദ്ര ഫോറൻസിക് ലാബിന് സ്ഥലം ചോദിച്ചെങ്കിലും തൃശൂരില്‍ സ്ഥലം അനുവദിക്കാൻ സർക്കാർ തയ്യാറായില്ലെന്നും പിന്നില്‍ രാഷ്ട്രീയമുണ്ടെന്നും അദ്ദേഹം വാർത്താസമ്മേളനത്തില്‍ ആരോപിച്ചു. കേരളത്തില്‍ ബിജെപി സർക്കാരോ ബിജെപി ഭരണത്തിന് തുല്യമായ അവസ്ഥയോ വന്നാല്‍ ഡബിള്‍ എൻജിൻ സർക്കാരിന്റെ ഗുണം ലഭിക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു.

video
play-sharp-fill

സുരേഷ് ഗോപിയുടെ വാക്കുകൾ ഇങ്ങനെ:-

‘ഫാേറൻസിക് ലാബിനുവേണ്ടി സ്ഥലം ചോദിച്ചിരുന്നു. എന്നാല്‍ തൃശൂരില്‍ സ്ഥലം ഇല്ലെന്നായിരുന്നു സംസ്ഥാന സർക്കാർ പ്രതികരിച്ചത്. അതുകൊണ്ട് തിരുവനന്തപുരത്തേക്ക് മാറ്റുകയായിരുന്നു. തിരുവനന്തപുരവും എന്റെ രാജ്യമായതുകൊണ്ട് എനിക്കത് എതിർക്കാൻ വയ്യ.തൃശൂരില്‍ ആവശ്യപ്പെടുന്നത് 25 ഏക്കർ ഭൂമിയാണ്. അവിടെ വലിയ പദ്ധതി വരും. സർക്കാർ അവിടെ ഭൂമി എറ്റെടുത്തുതരണം. തൃശൂരിനോട് എന്തിനാണ് വൈരാഗ്യം. അതില്‍ രാഷ്ട്രീയമുണ്ട്. അത് തൃശൂരിലെ ജനങ്ങളോട് വ്യക്തിയാക്കിയാല്‍ മതി’.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

‘ഡബിള്‍ എൻജിൻ സർക്കാരിന്റെ ഗുണം ഏതെല്ലാം സംസ്ഥാനങ്ങള്‍ക്ക് ലഭിച്ചു. തമിഴ്നാട് അതില്‍നിന്ന് വ്യത്യസ്തമാണ്. ഡബിള്‍ എൻജിൻ സർക്കാർ ഇല്ലാത്ത അവസ്ഥയിലും ഒരു ഡബിള്‍ എൻജിൻ സർക്കാരായാണ് അവർ പ്രവർത്തിക്കുന്നത്. തമിഴന്മാർക്ക് കിട്ടേണ്ടതെല്ലാം അത് ഏതുശത്രു ഭരിച്ചാലും കേന്ദ്രത്തില്‍ നിന്ന് അവർ കൊണ്ടുവരും. കേരളത്തില്‍ അതുവരണമെങ്കില്‍ ഒരു ബിജെപി സർക്കാർ, അല്ലെങ്കില്‍ ബിജെപി ഭരണത്തിന് തുല്യമായ അവസ്ഥ വരണം. തിരുവനന്തപുരത്തെ തിലകമണിയിച്ചത് അവിടത്തെ ജനങ്ങളാണ്. ആ ഒരു മനോഭാവമാണ് കേരളത്തില്‍ വരേണ്ടത്’.