
രാജ്യത്ത് ഇന്നലെ ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തിയ പ്രദേശമായി കോഴിക്കോട്. കേന്ദ്ര കാലാവസ്ഥാ വകുപ്പ് പുറത്തിറക്കിയ പ്രതിദിന കാലാവസ്ഥാ റിപ്പോർട്ടിലാണ് കോഴിക്കോട് ഏറ്റവും കൂടുതൽ ചൂട് രേഖപ്പെടുത്തിയതായി കണ്ടെത്തിയത്. 34.2 ഡിഗ്രി സെൽഷ്യസാണ് ഇന്നലെ (ജനുവരി 2) കോഴിക്കോട് താപനില രേഖ പ്പെടുത്തിയറത്.
കോട്ടയത്തും ഇന്നലെ 34.0 ഡിഗ്രി സെൽഷ്യസ് ചൂട് രേഖപ്പെടുത്തിയിട്ടുണ്ട്. കൊല്ലത്ത് 31.2 ഡിഗ്രി സെൽഷ്യസാണ് താപനില. കൊച്ചിയിൽ 31.2 ഡിഗ്രി താപനില രേഖപ്പെടുത്തി. തിരുവനന്തപുരം സിറ്റിയിൽ 32.0 ഡിഗ്രി സെൽഷ്യസ് താപനില രേഖപ്പെടുത്തിയപ്പോൾ തിരുവനന്തപുരം വിമാനത്താവളത്തിൽ 30.7 ഡിഗ്രി സെൽഷ്യസ് താപനിലയാണ് രേഖപ്പെടുത്തിയത്.
മലപ്പുറം ജില്ലയിലെ തിരൂരിൽ 28.9 ഡിഗ്രിയാണ് താപനില. മലപ്പുറത്തെ തന്നെ തവനൂരിൽ 32.5 ഡിഗ്രി സെൽഷ്യസ് താപനില രേഖപ്പെടുത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group


