പുതിയ പ്രഖ്യാപനവുമായി എയര്‍ ഇന്ത്യ എക്‌സ്‌പ്രസ്; ഓഫര്‍ മാര്‍ച്ച്‌ 10 വരെ

Spread the love

ന്യൂഡൽഹി: പ്രവാസികള്‍ക്ക് വലിയ ആശ്വാസമായി എയർ ഇന്ത്യ എക്‌സ്‌പ്രസിന്റെ പുതിയ പ്രഖ്യാപനം.

video
play-sharp-fill

ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലേയ്ക്ക് യാത്ര ചെയ്യുന്ന പ്രവാസികള്‍ക്ക് നിലവിലെ 30 കിലോ ബാഗേജ് പരിധിക്കുപുറമെ, കുറഞ്ഞ നിരക്കില്‍ അഞ്ച്, പത്ത് കിലോ എന്നിങ്ങനെ രണ്ട് ലോട്ടുകളായി അധിക ബാഗേജ് കൊണ്ടുപോകാനുള്ള സൗകര്യമാണ് എയർ ഇന്ത്യ എക്‌സ്‌പ്രസ് ഒരുക്കിയിരിക്കുന്നത്.

പുതിയ പ്രഖ്യാപനം നിലവില്‍ വരുന്നതോടെ പ്രവാസികള്‍ക്ക് 40 കിലോവരെ ചെക്ക് – ഇൻ ബാഗേജ് നാട്ടിലേയ്ക്ക് കൊണ്ടുപോകാൻ സാധിക്കും. യുഎഇയില്‍ അഞ്ച് കിലോ അധികമായി കൊണ്ടുപോകുന്നതിന് 10 ദിർഹവും 10 കിലോയ്ക്ക് 20 ദിർഹവുമാണ് നിരക്ക്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബഹ്‌റൈനിലും കുവൈറ്റിലും അധികമായി കൊണ്ടുപോകുന്ന ഓരോ കിലോയ്ക്കും 0.2 ദിനാർ വീതമാണ് നല്‍കേണ്ടത്. ഒമാനില്‍ ഒരു കിലോയ്ക്ക് 0.2 റിയാലും ഖത്തറിലും സൗദി അറേബ്യയിലും രണ്ട് റിയാലുമാണ് അധിക ബാഗേജിന് നല്‍കേണ്ടി വരിക.

ജനുവരി 16 മുതല്‍ മാ‌ർച്ച്‌ 10വരെ യാത്ര ചെയ്യുന്നവർക്കാണ് ഈ ഓഫർ ലഭ്യമാകുന്നത്. ഇതിനായി ജനുവരി 31നകം ടിക്കറ്റുകള്‍ ബുക്ക് ചെയ്യണം. എയർ ഇന്ത്യ എക്‌സ്‌പ്രസിന്റെ വെബ്‌സൈറ്റ്, മൊബൈല്‍ ആപ്പ് തുടങ്ങിയവയിലൂടെ ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്കാണ് ഓഫർ ലഭ്യമാവുക. എക്സ്‌പ്രസ് വാല്യൂ, എക്സ്‌പ്രസ് ലൈറ്റ്, എക്സ്‌പ്രസ് ഫ്‌ളെക്‌സ്, എക്സ്‌പ്രസ് ബിസ് തുടങ്ങി എല്ലാ വിഭാഗം യാത്രക്കാർക്കും ഈ ഓഫർ ലഭ്യമാണെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്.