കാഞ്ഞിരപ്പള്ളി മിനി ബൈപാസ് യാഥാർത്ഥ്യത്തിലേക്ക്; പതിമൂന്ന് വർഷമായി നിർമ്മാണപ്രവർത്തനം നിലച്ചുകിടക്കുന്ന പദ്ധതി പുനരാരംഭിക്കുമെന്ന് പുതിയ ഭരണ നേതൃത്വം

Spread the love

കാഞ്ഞിരപ്പള്ളി: പാതിവഴിയിൽ നിർമാണം നിലച്ചു കിടക്കുന്ന മിനി ബൈപാസ് പദ്ധതിയുടെ ഭാവി എന്തെന്ന് കാഞ്ഞിരപ്പള്ളിക്കാർ ചോദിക്കാൻ തുടങ്ങിയിട്ട് 13 വർഷങ്ങളായി. എന്നാൽ അതിന് പരിഹാരം കാണുമെന്നാണു പുതിയ ഭരണ നേതൃത്വങ്ങൾ പറയുന്നത്.

video
play-sharp-fill

ദേശീയപാതയിൽ പേട്ട കവലയിൽനിന്ന് ആരംഭിച്ച് ചിറ്റാർ പുഴയുടെ വശത്തുകൂടി കുരിശുങ്കൽ പാലത്തിന് സമീപം എത്തുന്നതായിരുന്നു പദ്ധതി. 2011ൽ പദ്ധതി തയാറാക്കി 2012ൽ നിർമാണം ആരംഭിച്ചിരുന്നു. ഇതിനായി ചിറ്റാർ പുഴയുടെ ഒരു വശവും പുഴയോടു ചേർന്നുള്ള പുറമ്പോക്കും കെട്ടിയെടുത്ത ശേഷം പ്രവർത്തനങ്ങൾ നിലച്ചു. 1.10 കോടിയോളം രൂപ ഇത് വരെ പദ്ധതിക്കായി ചെലവഴിച്ചു. ബജറ്റിൽ 2 തവണ തുക വകയിരുത്തിയെങ്കിലും നിർമാണ പ്രവർത്തനം മാത്രം നടത്തിയില്ല.

പാതി വഴി നിർമാണം നടത്തിയ കാട് കയറിയ കിടക്കുന്ന പ്രദേശങ്ങളിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എ.ഷെമീർ, ജില്ലാ പഞ്ചായത്തംഗം പി.ജീരാജ്, പഞ്ചായത്ത് പ്രസിഡന്റ് സുനി ജോസഫ് പത്യാല, വൈസ് പ്രസിഡന്റ് സുനിൽ തേനംമാക്കൽ, പഞ്ചായത്ത് അംഗങ്ങൾ എന്നിവർ സന്ദർശിച്ചു. പഞ്ചായത്തുകളുടെ ഫണ്ടും മറ്റ് വിഹിതങ്ങൾ കണ്ടെത്തി നിർമാണം പൂർത്തീകരിക്കാനാണ് പുതിയ ഭരണ സമിതിയുടെ ലക്ഷ്യം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group