
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള ഡി എ കുടിശ്ശിക അനുവദിക്കാന്‍ സര്‍ക്കാര്‍ ആലോചന. കുടിശ്ശികയുള്ള ഡി എയുടെ രണ്ട് ഗഡുവെങ്കിലും അനുവദിക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ആലോചിക്കുന്നത്. ഡി എ കുടിശിക അനുവദിക്കാന്‍ സര്‍ക്കാരിനും ഇടത് മുന്നണിക്കും മേല്‍ സമ്മര്‍ദ്ദമുണ്ട്. തദ്ദേശ തിരഞ്ഞെടുപ്പിലെ തിരിച്ചടിയുടെ പശ്ചാത്തലത്തില്‍ ഇത് ഇനിയും വൈകിപ്പിക്കേണ്ട എന്നാണ് എല്‍ ഡി എഫിനുള്ളിലെ ചർച്ച.
കൂടാതെ ഡിസംബറിലെ ദേശീയ വില സൂചിക അനുസരിച്ച് ഈ മാസം സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് 2% ഡി എ കൂടി വന്നേക്കും. ഇതോടെ ജീവനക്കാരുടെ ഡി എ 37 ശതമാനമായി ഉയരും. എങ്കിലും 22 ശതമാനം മാത്രമെ നല്‍കൂ. 15 ശതമാനം കുടിശ്ശിക വര്‍ധിക്കും എന്ന് സാരം. 2023 ജൂലായ്, 2024 ജനുവരി മാസങ്ങളില്‍ ലഭിക്കേണ്ടിയിരുന്ന ഡി എ ഈ വര്‍ഷം ആദ്യം തന്നെ അനുവദിക്കും എന്നാണ് വിവരം. ആറ് ശതമാനത്തോളം വരും ഇത്.
ജനുവരി 29 നാണ് സംസ്ഥാന ബജറ്റ്. രണ്ടാം എല്‍ ഡി എഫ് സര്‍ക്കാരിന്റെ അവസാന ബജറ്റാണിത്. ബജറ്റില്‍ തന്നെയായിരിക്കും ഡി എ കുടിശ്ശിക അനുവദിക്കുന്നത് സംബന്ധിച്ച പ്രഖ്യാപനമുണ്ടാകുക. അതിന് മുമ്ബ് പ്രത്യേക പ്രഖ്യാപനമായി വേണോ എന്ന കാര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് തീരുമാനമെടുക്കും. എന്നാല്‍ മുന്‍കാല പ്രാബല്യവും അത് അനുസരിച്ചുള്ള കുടിശിക തുകയും നല്‍കാനിടയില്ല.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഈ മാസം 2 ശതമാനം കൂടി വരുന്നതോടെ കേന്ദ്ര ജീവനക്കാര്‍ക്ക് ഡി എ 60% ആയി ഉയരും. നിലവില്‍ 58 ശതമാനം ആയിരുന്നു ഡി എ. സംസ്ഥാനത്തെ ഐ എ എസ്, ഐ പി എസ് ഓഫീസര്‍മാര്‍ക്ക് മാത്രമാണ് കേന്ദ്ര നിരക്കില്‍ ഡി എ കൃത്യമായി അനുവദിക്കുന്നത്. കേരളമാണ് ക്ഷാമബത്ത കുടിശികയില്‍ രാജ്യത്ത് ഒന്നാം സ്ഥാനത്ത്. ഗുജറാത്താണ് ക്ഷാമബത്ത കുടിശ്ശിക ഇല്ലാത്ത സംസ്ഥാനം.



