ഭക്ഷ്യവിഷബാധ; മധ്യപ്രദേശിൽ ഇരുനൂറിലധികം തത്തകൾ കൂട്ടത്തോടെ ചത്തു; പ്രദേശവാസികൾ പരിഭ്രാന്തിയിൽ

Spread the love

മധ്യപ്രദേശ്: മധ്യപ്രദേശിലെ നർമ്മദാ നദിക്ക് സമീപം 200ലധികം തത്തകൾ ഭക്ഷ്യവിഷബാധയേറ്റ് ചത്തു.

video
play-sharp-fill

ആദ്യം പക്ഷിപ്പനിയാണെന്നായിരുന്നു സംശയം. പിന്നീട് പോസ്റ്റുമാർട്ട റിപ്പോർട്ട് പുറത്ത് വന്നതോടെ ഭക്ഷ്യവിഷബാധയാണെന്ന് സ്ഥിരീകരിച്ചു. ജീവനോടെ രക്ഷപ്പെടുത്തിയ തത്തകളും പിന്നീട് ചത്തു. പക്ഷികളുടെ വിസർജ്യ സാമ്ബിള്‍ കൂടുതല്‍ പരിശോധനകള്‍ക്കായി ജബല്‍പൂരിലെ ലാബിലേയ്ക്ക് അയച്ചിട്ടുള്ളതായി അധികൃതർ പറഞ്ഞു.

മാരകമായ അ‌ളവില്‍ വിഷം ഉള്ളില്‍ ചെന്നിട്ടുണ്ടാകുമെന്ന് ജില്ലാ വന്യജീവി വാർഡൻ ടോണി ശർമ അറിയിച്ചു. അസ്വാഭാവികമായി ഒരുപാട് പക്ഷികള്‍ ചത്തത് പ്രദേശവാസികള്‍ക്കിടയില്‍ പരിഭ്രാന്തി സൃഷ്ടിച്ചതിനാലാണ് പോസ്റ്റ്മാർട്ടം നടത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നർമ്മദ നദിക്ക് സമീപമുള്ള പാലത്തിന് താഴെയാണ് പക്ഷികളെ കൂട്ടത്തോടെ കാണാനാകുക. ഈ പ്രദേശത്ത് പക്ഷികള്‍ക്ക് ആഹാരം കൊടുക്കുന്നത് വനം വകുപ്പ് പൂർണമായും നിരോധിച്ചിട്ടുണ്ട്. തെറ്റായ ഭക്ഷണക്രമമാണ് സംഭവം ഉണ്ടാകാൻ കാരണം എന്നും ഉദ്ദ്യോഗസ്ഥർ പറഞ്ഞു.