
വയനാട്: വയനാട് തിരുനെല്ലി ക്ഷേത്രത്തിൻറെ നിക്ഷേപം തിരികെ നല്‍കി സിപിഎം നിയന്ത്രണത്തിലുള്ള സഹകരണ ബാങ്ക്. പലിശ അടക്കം 7.28 കോടി രൂപയാണ് തിരുനെല്ലി സഹകരണ ബാങ്ക് ക്ഷേത്രത്തിന് തിരികെ നല്‍കിയത്. സുപ്രീം കോടതിയില്‍ നിന്ന് തിരിച്ചടി നേരിട്ടതിന് പിന്നാലെയാണ് പണം നല്‍കിയത്. കൂടാതെ മാനന്തവാടി അർബൻ ബാങ്ക്, ടെമ്ബിള്‍ എംപ്ലോയീസ് യൂണിയനും ക്ഷേത്രത്തിൻ്റെ പണം തിരികെ നല്‍കി.
സഹകരണ ബാങ്കുകളും സംഘങ്ങളും ക്ഷേത്രത്തിൻറെ സമ്ബാദ്യം തിരികെ നല്‍കാത്തത് മുൻപ് വൻ വിവാദമായിരുന്നു. ക്ഷേത്രത്തിലെ പണം ദൈവത്തിന്റെതാണെന്നും സഹകരണ ബാങ്കുകളെ രക്ഷിക്കാനുള്ളതല്ലെന്നും സുപ്രീംകോടതി പറഞ്ഞിരുന്നു. നേരത്തെ ഹൈക്കോടതിയും പണം ക്ഷേത്രത്തിന് തിരികെ നല്‍കാനാണ് വിധിച്ചത്. ഹൈക്കോടതി വിധിക്കെതിരെ ബാങ്കുകള്‍ സുപ്രീംകോടതിയെ സമീപിച്ചെങ്കിലും അവിടെയും തിരിച്ചടി നേരിട്ടു. ഇതോടെയാണ് പണം ക്ഷേത്രത്തിന് തിരികെ നല്‍കാൻ ബാങ്കുകൾ തീരുമാനിച്ചത്.


