
പാൻ ഇന്ത്യൻ സിനിമയുമായി മലയാളത്തിലേക്ക് പുതിയൊരു പ്രൊഡക്ഷൻ കമ്പനി കൂടി വരുന്നു. വിദേശ മലയാളിയായ മനോജ് കെ.ജി നായരാണ് അമ്മാളൂ ക്രിയേഷൻസ് എന്ന പുതിയ ബാനറുമായി ഒരു ത്രില്ലർ ചിത്രം നിർമ്മിക്കുന്നത്. നിരവധി മുൻനിര സംവിധായകരുടെ ചീഫ് അസോസിയേറ്റായി പ്രവർത്തിച്ച പ്രസാദ് യാദവാണ് ഇവരുടെ ആദ്യ ചിത്രം സംവിധാനം ചെയ്യുന്നത്.
മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ ഭാഷകളിലും ആദ്യ ചിത്രം എത്തും. ഇപ്പോളിതാ ചിത്രത്തിന്റെ അനൗണ്‍സ്മെന്റ് പോസ്റ്റർ പുറത്തിറക്കിയിരിക്കുകയാണ് അണിയറ പ്രവർത്തകർ. മലയാളത്തില്‍ നിന്നും തമിഴില്‍ നിന്നുമുള്ള മുൻനിര താരങ്ങളാണ് സിനിമയില്‍ അണിനിരക്കുന്നത്. ചിത്രത്തിന്റെ പേരും പ്രധാന താരങ്ങളുടെ വിവരങ്ങളും വരും ദിവസങ്ങളില്‍ പുറത്തുവിടും.
അനൗണ്‍സ്മെന്റ് പോസ്റ്റർ സൂചിപ്പിക്കുന്നത് കാടും മനുഷ്യനും വന്യമൃഗങ്ങളുമെല്ലാമുള്ള ഒരു സർവൈവല്‍ ത്രില്ലറായിരിക്കും ഈ ചിത്രം എന്നാണ്. ചുവപ്പു പടർന്ന കാടിന്റെ ഉള്ളില്‍ നിന്നും നോക്കുന്ന കൊമ്ബനെ നമുക്ക് പോസ്റ്ററില്‍ കാണാം. ബിജു വാസുദേവൻ, ജോസി ജോർജ് എന്നിവരാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഛായാഗ്രഹണം അജയ് ഡേവിഡ് കാച്ചപ്പള്ളി. രഞ്ജൻ എബ്രഹാമാണ് എഡിറ്റർ, ഹരിനാരായണന്റെ വരികള്‍ക്ക് വരുണ്‍ ഉണ്ണി സംഗീതം നല്കുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പ്രൊഡക്ഷൻ ഡിസൈനർ .അപ്പുണ്ണി സാജൻ, പ്രൊഡക്ഷൻ കണ്ട്രോളർ- മോഹൻ അമൃത, കലാസംവിധാനം- സിബിൻ വർഗീസ്, മേക്കപ്പ്- പ്രദീപ് രംഗൻ, കോസ്റ്റ്യൂം- കുമാർ എടപ്പാള്‍, ആക്ഷൻ- സ്റ്റണ്ട് സില്‍വ, ഓഡിയോഗ്രാഹി- എംആർ രാജാകൃഷ്ണൻ, സൗണ്ട് ഡിസൈൻ- അരുണ്‍ രാമവർമ്മ, വിഎഫ്എക്സ്- കെ.എസ് രഘൂറാം, പ്രൊജക്ട് ഹെഡ്- സിദ്ധിഖ്, സ്റ്റില്‍സ്- വിഷ്ണു ആർ ഗോവിന്ദ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ- വിജിത്ത്, സനിത ദാസൻ, പ്രൊഡക്ഷൻ എക്സികുട്ടീവ്- ജബ്ബാർ മതിലകം, പബ്ലിസിറ്റി ഡിസൈൻ- ക്രിയേറ്റീവ് മങ്കി. പിആര്‍ഒ വാഴൂർ ജോസ് എന്നിവരാണ്.



