നിയമസഭാ തെരഞ്ഞെടുപ്പ്: കൊല്ലത്ത് യുഡിഎഫിൽ സീറ്റ് തർക്കം:ചവറ സീറ്റ് വിട്ടു തരണമെന്ന് കോൺഗ്രസ് :മത്സരിക്കുന്നെങ്കില്‍ ചവറ തന്നെയെന്ന് ഷിബു ബേബി ജോണ്‍.

Spread the love

കൊല്ലം: നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തി നിൽക്കെ കൊല്ലത്ത് യുഡിഎഫിൽ സീറ്റ് തർക്കം. ചവറ സീറ്റ് കോൺഗ്രസ് ആവശ്യപ്പെട്ടതാണ് തർക്കത്തിന് കാരണം.

video
play-sharp-fill

നിയമസഭയില്‍ മത്സരിക്കുന്നെങ്കില്‍ ചവറ തന്നെയെന്ന് ഷിബു ബേബി ജോണ്‍. കൊല്ലത്ത് മത്സരിക്കാൻ കോണ്‍ഗ്രസില്‍ നിന്നടക്കം ആവശ്യം ഉയർന്നു.

ചവറയുമായുള്ളത് വൈകാരികമായ ബന്ധമാണ്.യുഡിഎഫിന് ഇത് ജീവൻ മരണ പോരാട്ടമാണ്.അത്ഭുതപ്പെടുത്തുന്ന വിജയം യുഡിഎഫിന് ഉണ്ടാകും.എല്‍ഡിഎഫ് പഴയ പ്രതാപം പറഞ്ഞിരിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

.ആറ്റിങ്ങലും മട്ടന്നൂരും ആര്‍എസ്പിക്ക് വേണ്ട.”ജില്ലയ്ക്ക് പുറത്തെ രണ്ട് മണ്ഡലങ്ങള്‍ മാറ്റി നല്‍കണമെന്ന് യുഡിഎഫില്‍ ആവശ്യപ്പെടുമെന്നും ഷിബു ബേബി ജോണ്‍ കൂട്ടിച്ചേര്‍ത്തു