കെ-ടെറ്റ് നിര്‍ബന്ധമാക്കിയ ഉത്തരവ് താല്‍ക്കാലികമായി മരവിപ്പിച്ചു; തീരുമാനം അധ്യാപക സംഘടനകളില്‍ നിന്നുള്ള ശക്തമായ എതിർപ്പിനെ തുടർന്ന്…

Spread the love

തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ് സ്‌കൂളുകളിലെ അധ്യാപക നിയമനങ്ങള്‍ക്കും സ്ഥാനക്കയറ്റങ്ങള്‍ക്കും കെ-ടെറ്റ് (KTET) നിർബന്ധമാക്കി പൊതുവിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ ഉത്തരവ് താല്‍ക്കാലികമായി മരവിപ്പിച്ചു. വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയാണ് ഈ വിവരം അറിയിച്ചത്.

video
play-sharp-fill

അധ്യാപക സംഘടനകളില്‍ നിന്നുള്ള ശക്തമായ എതിർപ്പിനെ തുടർന്നാണ് തീരുമാനം.

സുപ്രീംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് കെ-ടെറ്റ് നിർബന്ധമാക്കിയതെന്നും, ഇതിനായി വീണ്ടും യോഗ്യതാ പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. എന്നാല്‍ വിഷയത്തില്‍ ആശങ്കകള്‍ ഉയർന്ന സാഹചര്യത്തില്‍ സുപ്രീംകോടതി വിധിക്കെതിരെ റിവ്യൂ പെറ്റീഷൻ സമർപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വെള്ളിയാഴ്ച പുറത്തിറക്കിയ ഉത്തരവ് താല്‍ക്കാലികമായി മരവിപ്പിക്കുകയാണെന്നും, സർക്കാർ അധ്യാപകരുടെ ഒപ്പമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. സുപ്രീംകോടതി രണ്ടുവർഷത്തെ ഇളവ് അനുവദിച്ചിട്ടും കെ-ടെറ്റ് യോഗ്യത ഇല്ലെന്ന കാരണത്താല്‍ അധ്യാപകർക്ക് സ്ഥാനക്കയറ്റം നിഷേധിച്ചതിനെതിരെയാണ് വിവിധ അധ്യാപക സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്.