സ്ഥലംമാറ്റത്തിന് കാരണം വൈരാഗ്യമെന്ന് പരാതി; ആരോപണവുമായി കോട്ടയത്തെ എഎസ്‌ഐ സ്വപ്‌ന കരുണാകരൻ

Spread the love

കോട്ടയം: കോട്ടയം മണർകാട് സ്റ്റേഷനിലെ എഎസ്‌ഐ സ്വപ്ന കരുണാകരനെ അകാരണമായി സ്ഥലം മാറ്റിയെന്ന് പരാതി.

video
play-sharp-fill

പൊലീസ് അസോസിയേഷൻ തെരഞ്ഞെടുപ്പില്‍ മത്സരിച്ചതിലെ വൈരാഗ്യമാണ് തൻ്റെ സ്ഥലംമാറ്റത്തിന് പിന്നിലെന്ന് സ്വപ്ന കരുണാകരൻ ആരോപിക്കുന്നു.

വൈക്കം പൊലീസ് സ്റ്റേഷനില്‍ ജോലി ചെയ്യുമ്പോഴാണ് ജൂലൈയില്‍ നടന്ന പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ തെരഞ്ഞെടുപ്പില്‍ മത്സരിക്കാൻ സ്വപ്ന കരുണാകരൻ നാമനിർദേശ പത്രിക നല്‍കിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാല്‍ വേട്ടെടുപ്പിന് രണ്ട് ദിവസം മുമ്പ് സ്വപ്നയെ വൈക്കത്ത് നിന്ന് മണർകാടേക്ക് സ്ഥലം മാറ്റി. ഇതിനെതിരെ അഡ്മിനസിട്രേറ്റീവ് ട്രിബൂണലില്‍ നിയമപോരാട്ടം നടക്കുന്നതിനിടെ ഡിസംബർ 29 ന് എറണാകുളം റൂറലിലേക്കും സ്ഥലം മാറ്റി.

അതേസമയം തന്നെ തുടർച്ചയായി പിന്തുടർന്ന് ഉപദ്രവിക്കുകയാണെന്നും സ്വപ്ന ആരോപണത്തിൽ ഉന്നയിക്കുന്നു. എന്നാല്‍ സ്വപ്നയുടെ വാദങ്ങളെല്ലാം തള്ളുകയാണ് എറണാകുളം ഡിഐജി ഓഫീസ്. വസ്തുത വിരുദ്ധമായ കാര്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച് പൊലീസ് സേനയെ കളങ്കപ്പെടുത്തിയതിനാണ് നടപടി. സമൂഹ മാധ്യമങ്ങളില്‍ ഇടപെടുമ്പോൾ സേനാംഗങ്ങള്‍ പാലിക്കേണ്ട നിർദേശങ്ങള്‍ സംബന്ധിച്ചുള്ള ഡിജിപിയുടെ സർക്കുലർ ലംഘിച്ചു. ഫേസ്ബുക്കിലൂടെ തന്നെ സ്വപ്നയ്ക്ക് മറുപടി നല്‍കിയ എരുമേലി പൊലീസ് സ്റ്റേഷനിലെ എഎസ്‌ഐ റോഷ്ന അലവിക്കെതിരെയും അച്ചടക്ക നടപടിയുണ്ട്.