
തിരുവനന്തപുരം: പാലക്കാട് എംഎൽഎ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെയുള്ള ആദ്യ ലൈംഗികാതിക്രമ കേസിലെ രണ്ടാം പ്രതി ജോബി ജോസഫിന്റെ ജാമ്യാപേക്ഷയിൽ ഉത്തരവ് ഇന്ന്. രാഹുൽ മാങ്കൂട്ടത്തിലിന്റെ സുഹൃത്താണ് പത്തനംതിട്ട കോന്നി സ്വദേശി ജോബി ജോസഫ്.
രാഹുലിന്റെ നിര്‍ദേശപ്രകാരം ഗര്‍ഭഛിദ്രത്തിനുള്ള ഗുളിക കൈമാറിയത് ജോബിയാണെന്നാണ് പരാതിക്കാരിയുടെ മൊഴി. ഇതേ കേസിൽ ഒന്നാംപ്രതി രാഹുലിൻ്റ ജാമ്യം കോടതി നേരത്തെ തള്ളിയതാണെന്നും ഈ സാഹചര്യത്തിൽ ജോബിക്ക് ജാമ്യം അനുവദിക്കരുതെന്നുമാണ് പ്രോസിക്യൂഷൻ വാദം.
ഗുളികയെ കുറിച്ച് മറ്റൊന്നും അറിയില്ലെന്നും നിരപരാധിയാണെന്നുമാണ് പ്രതിഭാഗം വാദം. തിരുവനന്തപുരം ജില്ലാ പ്രിന്‍സിപ്പള്‍ സെഷന്‍സ് കോടതിയാണ് ഉത്തരവ് പറയുക. രാഹുൽ മാങ്കൂട്ടത്തിൽ പീഡിപ്പിച്ച്, നിര്‍ബന്ധിത ഗര്‍ഭഛിദ്രം നടത്തിയെന്നാണ് കേസ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group



