
തിരുവനന്തപുരം: കേരള ടൂറിസം ഡവലപ്മെന്റ് കോർപറേഷൻ ലിമിറ്റഡിന്റെ വിവിധ യൂനിറ്റുകളില്‍ വിവിധ തസ്തികകളിലായി 79 ഒഴിവില്‍ ഒരു വർഷ കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.
ജനുവരി 7 വരെ അപേക്ഷിക്കാം. വെബ്സൈറ്റ്: www.ktdc.com.
തസ്തിക, യോഗ്യത, പ്രായം, ശമ്പളം

Whatsapp Group 1 | Whatsapp Group 2 |Telegram Group
റിസപ്ഷനിസ്റ്റ്: പ്ലസ് ടു ജയം, ഹോട്ടല്‍ റിസപ്ഷൻ ആൻഡ് ബുക് കീപ്പിങ്ങില്‍ ഒരു വർഷത്തെ സർട്ടിഫിക്കറ്റ് കോഴ്സ്/തത്തുല്യം, ഇംഗ്ലിഷ്, ഹിന്ദി, മലയാളം ഭാഷകളില്‍ പ്രാവീണ്യം, 18-36 വയസ്, 22,200 രൂപ.
വെയ്റ്റർ: പത്താം ക്ലാസ്/തത്തുല്യം, റെസ്റ്ററന്റ് ആൻഡ് കൗണ്ടർ സർവിസില്‍ സർട്ടിഫിക്കറ്റ്/ തത്തുല്യം, ഇംഗ്ലിഷ്, ഹിന്ദി, മലയാളം ഭാഷകളില്‍ പ്രാവീണ്യം, 18-36 വയസ്, 22,200 രൂപ.
അസിസ്റ്റന്റ് കുക്ക്: പത്താം ക്ലാസ്/ തത്തുല്യം, ഫുഡ് പ്രൊഡക്ഷൻ/കുക്കറിയില്‍ സർട്ടിഫിക്കറ്റ്/തത്തുല്യം, 18-36 വയസ്, 22,200 രൂപ.
കണ്‍സല്‍റ്റന്റ് റിസപ്ഷനിസ്റ്റ്: പ്ലസ് ടു ജയം/തത്തുല്യം, ഹോട്ടല്‍ റിസപ്ഷൻ ആൻഡ് ബുക് കീപ്പിങ്ങില്‍ ഒരു വർഷത്തെ സർട്ടിഫിക്കറ്റ് കോഴ്സ്/ തത്തുല്യം, ഇംഗ്ലിഷ്, ഹിന്ദി, മലയാളം ഭാഷകളില്‍ പ്രാവീണ്യം, 18-36 വയസ്, 22,200 രൂപ.
കണ്‍സല്‍റ്റന്റ് അസിസ്റ്റന്റ് കുക്ക്: പത്താം ക്ലാസ്/ തത്തുല്യം, ഫുഡ് പ്രൊഡക്ഷൻ/ കുക്കറിയില്‍ സർട്ടിഫിക്കറ്റ്/തത്തുല്യം; 18-36 വയസ്, 22,200 രൂപ.
കണ്‍സല്‍റ്റന്റ് ഹൗസ്കീപ്പർ: പ്ലസ് ടു ജയം/ തത്തുല്യം, ഹൗസ്കീപ്പിങ്/ അക്കമഡേഷൻ ഓപറേഷനില്‍ സർട്ടിഫിക്കറ്റ്/ തത്തുല്യം അല്ലെങ്കില്‍ ബി.എസ്.സി ഹോം സയൻസ്, 18-36 വയസ്, 22,200 രൂപ.
കണ്‍സല്‍റ്റന്റ് ഷെഫ്: ഹോട്ടല്‍ മാനേജ്മെന്റ് ആൻഡ് കേറ്ററിങ് ടെക്നോളജിയില്‍ 3 വർഷ ഡിപ്ലോമ/ബിരുദം, 3 വർഷ പരിചയം, 60,000 രൂപ.
അപേക്ഷ ഫീസ്: 200 രൂപ. Managing Director, KTDC Ltd എന്ന പേരില്‍ തിരുവനന്തപുരത്തു മാറാവുന്ന ഡി.ഡിയായി അടയ്ക്കണം.



