കാത്തിരിപ്പിന് വിരാമം…! ദക്ഷിണ കൊറിയൻ ബോയ്ബാൻഡ് ബിടിഎസ് തിരിച്ചെത്തുന്നു; പുതിയ ആല്‍ബം ഉടൻ; റിലീസ് തീയതി പുറത്ത്

Spread the love

കൊച്ചി: നാല് വർഷത്തെ കാത്തിരിപ്പിന് ശേഷം ലോകമെമ്പാടും ആരാധകരുള്ള ദക്ഷിണ കൊറിയൻ ബോയ്ബാൻഡ് ബിടിഎസ് തിരിച്ചെത്തുന്നു.

video
play-sharp-fill

പുതിയ ആല്‍ബം റിലീസ് തീയതി പുറത്ത് വിട്ടതോടെ ആർമിയുടെ കാത്തരിപ്പിന് വിരാമമാവുകയാണ്. 2022ല്‍ പുറത്തിറങ്ങിയ ‘പ്രൂഫ്’ ആണ് ബിടിഎസിന്റെ അവസാനത്തെ ആല്‍ബം.

അതിന് ശേഷം അംഗങ്ങള്‍ നിർബന്ധിത സൈനിക സേവനത്തിന്റെ ഭാഗമാവുകയായിരുന്നു. സൈനിക സേവനം കഴിഞ്ഞ് ടീം അംഗങ്ങള്‍ സോളോ ആല്‍ബങ്ങള്‍ നല്‍കിയെങ്കിലും ബിടിഎസിന്റെ തിരിച്ചുവരവിനെ കാത്തിരിക്കുകയായിരുന്നു ആരാധകർ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇപ്പോഴിതാ, പുതിയ ആല്‍ബം 2026 മാർച്ചില്‍ റിലീസാകുമെന്ന വാർത്ത ബിടിഎസ് അംഗങ്ങള്‍ സ്ഥിരീകരിച്ചിരിക്കുകയാണ്. ബിടിഎസ് അംഗങ്ങളായ ആർഎം, ജിൻ, ഷുഗ, ജെഹോപ്പ്, വി, ജിമിൻ, ജങ്കൂക്ക് എന്നിവർ സ്വന്തം കൈപ്പടയില്‍ ആല്‍ബം റിലീസ് അറിയിച്ചുള്ള സന്ദേശം പങ്കുവച്ചു.

മാർച്ചില്‍ പുറത്തിറക്കുന്ന ആല്‍ബം വസന്ത കാലത്തെ ആസ്പദമാക്കിയൊരുക്കുന്നതാണെന്നാണ് വിവരം. സൈനിക സേവനത്തിന് ശേഷം താരങ്ങള്‍ ലോസ് ആഞ്ചല്‍സില്‍ പോയി പുതിയ ആല്‍ബത്തിന്റെ വര്‍ക്കുകള്‍ നടത്തി പൂർത്തീകരിച്ചിരുന്നു.