
എരുമേലി : മണ്ഡല മകരവിളക്കിനോടനുബന്ധിച്ച് വിപണിയിലെത്തിക്കുന്നതിനായി ഉൾവനത്തിൽ പ്രവർത്തിച്ച ചാരായ വാറ്റുകേന്ദ്രം എക്സൈസ് അധികൃതർ തകർത്തു.
വ്യാജ ചാരായം നിർമ്മിക്കുവാൻ കരുതിയ കോടയും മറ്റ് വാറ്റുപകരണങ്ങളും എരുമേലി അസിസ്റ്റൻ്റ് എക്സൈസ് ഇൻസ്പെക്ടർ ടോജോ . ടി .ഞള്ളിയിലിൻ്റെ നേതൃത്വത്തിലുള്ള എക്സൈസ് സംഘം പിടികൂടി.
എഴുകുമൺ മങ്കടവ് ഭാഗത്ത് നടന്ന എക്സൈസ് റെയ്ഡിലാണ് 490ലിറ്റർ കോടയും ഗ്യാസ് സിലണ്ടറും ,അടുപ്പും കണ്ടെടുത്തത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പ്രതിയെക്കുറിച്ച് അന്വേഷണം ആരംഭിച്ചിരിക്കുകയാണെന്നും ഉടൻ പിടികൂടുമെന്നും എക്സൈസ് അറിയിച്ചു.
മകരവിളക്കിനോടനുബന്ധിച്ച് എക്സൈസ് റെയ്ഡും പരിശോധനകളും ശക്തമാക്കിയിരിക്കുകയാണ്. റെയ്ഡിൽ വനിത സിവിൽ എക്സൈസ് ഓഫീസർ ആഞ്ജലികൃഷ്ണ , സിവിൽ എക്സൈസ് ഓഫീസർ രവിശങ്കർ, പ്രിവൻ്റീവ് ഓഫീസർമാരായ റോയ് വർഗ്ഗീസ്, ഷെഫീക്ക് എം , മാമ്മൻ ശാമുവൽ, ശ്രീലേഷ് വി.എസ് എന്നിവർ പങ്കെടുത്തു.



