
കോട്ടയം: ഗാന്ധിനഗറില്‍ മൊബൈല്‍ ടവറില്‍ കയറി യുവാവിൻ്റെ ആത്മഹത്യ ഭീഷണി.
ആർപ്പുക്കര തൊണ്ണംകുഴി സ്വദേശി ഷബീറാണ് ആത്മഹത്യ ഭീഷണി മുഴക്കിയത്. ഇന്ന് വൈകീട് 5 മണിയോടെയാണ് സംഭവം.
കുടുംബ പ്രശ്നങ്ങളെ തുടർന്നാണ് യുവാവിൻ്റെ നടപടി. പൊലീസ് ആവശ്യപ്പെട്ടിട്ടും ടവറില്‍ നിന്നും താഴെ ഇറങ്ങാൻ തയ്യാറാകാതിരുന്ന യുവാവിനെ ഒടുവില്‍ പഞ്ചായത്ത് പ്രസിഡൻ്റ് ഇടപെട്ടാണ് താഴെ ഇറക്കിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
പിന്നീട് പൊലീസ് താക്കീത് നല്കി യുവാവിനെ വിട്ടയച്ചു.



