
കാസർകോട്: വിവാഹ വാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ച സംഭവത്തില്‍ യുവാവിനെതിരെ കേസ്.
തൃക്കരിപ്പൂർ ഇടയിലാക്കാട് സ്വദേശി ഗോകുലിനെതിരെയാണ് (30) ചന്തേര പോലീസ് കേസെടുത്തത്. യുവാവ് വിവാഹ വാഗ്ദാനത്തില്‍ നിന്ന് പിൻമാറിയതോടെ അമിത അളവില്‍ ഗുളിക കഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ച യുവതി ആശുപത്രിയില്‍ ചികിത്സയിലാണ്.
യുവതിയെ നിരവധി തവണ പീഡിപ്പിച്ച ശേഷം ഇയാള്‍ വിവാഹ വാഗ്ദാനത്തില്‍ നിന്ന് പിൻമാറുകയായിരുന്നു. പിന്നാലെയാണ് യുവതി ആത്മഹത്യക്ക് ശ്രമിച്ചത്

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ആശുപത്രി അധികൃതർ അറിയിച്ചതിനെ തുടർന്ന് പോലീസ് എത്തി യുവതിയുടെ മൊഴിയെടുത്തു. ഇതിന് ശേഷമാണ് ഗോകുലിനെതിരെ മൊഴിയെടുത്തത്. യുവതി അപകടനില തരണം ചെയ്തിട്ടുണ്ട്.



