
കോട്ടയം: കോടിമത രണ്ടാം പാലത്തിന്റെയും സമീപന പാതകളുടെയും നിർമാണം വീണ്ടും വേഗത്തിലാക്കി അധികൃതർ.
2014ലാണു പാലം പണിക്കു കരാർ നൽകിയത്. അന്നു 10 കോടി രൂപയ്ക്കായിരുന്നു ആദ്യ കരാർ. സമീപന പാതയ്ക്കും മറ്റും സ്ഥലം ഏറ്റെടുക്കാൻ വൈകിയതോടെ പണി മുടങ്ങി. പുറമ്പോക്കിലെ 2 കുടുംബങ്ങളെ ഒഴിപ്പിക്കുന്നതും വൈകി. 2017 ജൂണിൽ നിർമാണം നിർത്തിവച്ചു. പിന്നീട്, പഴയ നിരക്കിൽ നിർമാണം പൂർത്തിയാക്കാൻ കഴിയില്ലെന്ന കാരണത്താൽ കരാറുകാരൻ പിൻവാങ്ങി. സന്നദ്ധ സംഘടന ഇടപെട്ടാണ് പുറമ്പോക്കിലെ കുടുംബങ്ങളെ ഒഴിപ്പിച്ചത്.
തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎയുടെ നിരന്തര ഇടപെടൽ മൂലമാണു പണി പൂർത്തിയാക്കാൻ പൊതുമരാമത്ത് വകുപ്പ് തീരുമാനിച്ചത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
മുഴുവൻ നിർമാണ ജോലികളും 6 മാസത്തിനുള്ളിൽ പൂർത്തീകരിക്കുമെന്നു പിഡബ്ല്യുഡി അധികൃതർ പറഞ്ഞു. എംസി റോഡ് നവീകരിച്ചതോടെ ജലഗതാഗതം തടസ്സപ്പെടാത്ത വിധം ഉയരം കൂടിയ പാലമാണ് പുതിയതായി പൂർത്തിയാകുന്നത്. ഇതോടെ പാലത്തിനായുള്ള നീണ്ട കാത്തിരിപ്പിനു വിരാമമാകും.



