ആകാശത്ത് വിസ്മയ കാഴ്ചയൊരുക്കി ചന്ദ്രൻ നാളെ ഭൂമിയോട് ഏറ്റവും അടുത്തു വരും; അത്ഭുത പ്രതിഭാസം കാണാൻ കാത്തിരുന്നോളു.

Spread the love

വാഷിംഗ്‌ടണ്‍: ഈ വർഷത്തെ ആദ്യ പൂർണചന്ദ്രൻ (വുള്‍ഫ് മൂണ്‍) നാളെ ദൃശ്യമാകുമെന്ന് ജ്യോതിശാസ്ത്രജ്ഞൻമാർ. ഇതിന് 2026ലെ ആദ്യത്തെ പൂർണചന്ദ്രനെന്ന വിശേഷണം മാത്രമല്ലയുള്ളത്.

video
play-sharp-fill

ഈ വർഷത്തിലെ ഏറ്റവും വലുതും തിളക്കമുള്ളതുമായ പൂർണചന്ദ്രനിലൊന്നായിരിക്കും. ഈ ദിവസം, ചന്ദ്രൻ ഭൂമിയോട് ഏറ്റവും അടുത്തുള്ള പെരിജിയില്‍ ആയിരിക്കും. ഇത് ശരാശരി പൂർണചന്ദ്രനേക്കാള്‍ 14 ശതമാനം വലുതും 30 ശതമാനം തിളക്കമുള്ളതുമായി ദൃശ്യമാകും.

നാളെ ഇന്ത്യൻ സമയം ഉച്ചക്കഴിഞ്ഞ് 3.33 ഓടെ സൂര്യാസ്തമയത്തിനുശേഷമായിരിക്കും ഈ അപൂർവ കാഴ്ച. വൈകുന്നേരം ആറ് മണിമുതല്‍ ഏഴ് മണിക്കുള്ളില്‍ വുള്‍ഫ് മൂണ്‍ ദൃശ്യമാകും. അന്തരീക്ഷ മലിനീകരണമില്ലാത്ത തുറസ്സായ സ്ഥലങ്ങളില്‍ നിന്നോ കുന്നിൻപ്രദേശങ്ങളില്‍ നിന്നോ വീക്ഷിക്കുന്നതായിരിക്കും നല്ലത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വുള്‍ഫ് മൂണെന്ന പദം പുരാതന തദ്ദേശീയ അമേരിക്കൻ യൂറോപ്യൻ പാരമ്ബര്യങ്ങളില്‍ നിന്ന് ഉരുത്തിരിഞ്ഞ് വന്നതാണ്. ആ കാലങ്ങളില്‍ ജനുവരി മാസങ്ങളില്‍ കൊടും തണുപ്പും നീണ്ട രാത്രികളും ഭക്ഷ്യക്ഷാമവും അനുഭവപ്പെട്ടിരുന്നു. ഈ കാലങ്ങളില്‍ ഭക്ഷണം തേടി അലയുന്ന ചെന്നായ്ക്കള്‍ പലപ്പോഴും ഓരിയിടുന്നത് പതിവായിരുന്നു.

അതിനാലാണ് ജനുവരിയിലെ ആദ്യ പൂർണചന്ദ്രന് പ്രതീകാത്മകമായി വുള്‍ഫ് മൂണെന്ന പേര് നല്‍കിയത്.
പരമ്ബരാഗതമായി വുള്‍ഫ് മൂണിനുപിന്നില്‍ ചില വിശ്വാസങ്ങള്‍ കൂടി നിലനില്‍ക്കുന്നുണ്ട്. വുള്‍ഫ് മൂണ്‍ കണ്ടുകൊണ്ട് മനസില്‍ വിചാരിക്കുന്ന ആഗ്രഹങ്ങള്‍ നടക്കുമെന്നും മനസിലുള്ള നെഗറ്റീവ് എനർജി പൂർണമായും പുറത്തുപോകുമെന്നുമാണ് വിശ്വാസങ്ങള്‍.

സൂപ്പർമൂണ്‍?
ഭൂമിയോട് ചന്ദ്രൻ ഏറ്റവും അടുത്തെത്തുന്ന സമയമായ പെരിജിയുമായി പൂർണ്ണചന്ദ്രൻ ഒത്തുചേരുമ്ബോഴാണ് സൂപ്പർമൂണ്‍ സംഭവിക്കുന്നത്. 2026 ജനുവരിയില്‍, ചന്ദ്രൻ ഭൂമിയില്‍ നിന്ന് 356,800 കിലോമീറ്റർ മാത്രം അകലെയായിരിക്കും, അതായത് അതിന്റെ ശരാശരി ദൂരത്തേക്കാള്‍ ഏകദേശം പത്ത് ശതമാനം അടുത്തായിരിക്കും. ഈ സാമീപ്യം ചന്ദ്രനെ വലുതും തിളക്കമുള്ളതും പ്രത്യേകിച്ച്‌ ഫോട്ടോജെനിക് ആയി ദൃശ്യമാക്കുന്നതുമാണ്.

2026ല്‍ പ്രതീക്ഷിക്കുന്ന മൂന്നോ നാലോ സൂപ്പർമൂണുകളില്‍ ആദ്യത്തേതായിരിക്കും ഈ വുള്‍ഫ് മൂണ്‍ സൂപ്പർമൂണ്‍ എന്ന് ജ്യോതിശാസ്ത്രജ്ഞർ പറയുന്നു, ഇന്ത്യയില്‍ ഡല്‍ഹി, മുംബയ്, കൊല്‍ക്കത്ത, ചെന്നൈ, ബംഗളൂരു തുടങ്ങിയ നഗരങ്ങളില്‍ ഉള്‍പ്പെടെ രാജ്യമെമ്ബാടും ഈ കാഴ്ച ദൃശ്യമാകും