ഏറ്റുമാനൂർ സ്റ്റേഷനിൽ മെമു സ്റ്റോപ്പേജ് ഉടൻ ; ശുപാർശ റെയിൽവേ ബോർഡിന് കൈമാറി, ഔദ്യോഗിക ഉത്തരവ് താമസിയാതെ പ്രതീക്ഷിക്കാമെന്ന് ദക്ഷിണ റെയിൽവേ ജനറൽ മാനേജർ

Spread the love

ചെന്നൈ : ഏറ്റുമാനൂർ സ്റ്റേഷനിൽ മെമു സ്റ്റോപ്പേജ്, ഉത്തരവ് ഉടൻ പ്രതീക്ഷിക്കുന്നതായി ദക്ഷിണ റെയിൽവേ.

video
play-sharp-fill

കായംകുളം–എറണാകുളം റൂട്ടിൽ സർവീസ് നടത്തുന്ന ട്രെയിൻ നമ്പർ 16309/16310 മെമുവിന് ഏറ്റുമാനൂർ റെയിൽവേ സ്റ്റേഷനിൽ സ്റ്റോപ്പേജ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട വിഷയം ചെന്നൈയിൽ നടന്ന 129-ാം ദക്ഷിണ റെയിൽവേ സോണൽ റെയിൽവേ യൂസേഴ്സ് കൺസൾട്ടേറ്റീവ് കമ്മിറ്റി (ZRUCC) യോഗത്തിൽ വിശദമായി ചർച്ചയായി.

തിരുവനന്തപുരം ഡിവിഷനിൽ നിന്നുള്ള ZRUCC അംഗമായ അബ്ദുല്ല ആസാദ് യോഗത്തിൽ ഈ ആവശ്യം ഉന്നയിക്കുകയായിരുന്നു. മറുപടിയായി ദക്ഷിണ റെയിൽവേ ജനറൽ മാനേജർ, ഏറ്റുമാനൂർ സ്റ്റേഷനിൽ MEMU സ്റ്റോപ്പേജ് അനുവദിക്കുന്നതിനുള്ള ശുപാർശ റെയിൽവേ ബോർഡിന് കൈമാറിയതായും, ഇതിനുള്ള ഔദ്യോഗിക ഉത്തരവ് താമസിയാതെ തന്നെ പ്രതീക്ഷിക്കുന്നതായും യോഗത്തിൽ അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഏറ്റുമാനൂർ സ്റ്റേഷനിൽ MEMU സർവീസിന് സ്റ്റോപ്പേജ് അനുവദിക്കണമെന്ന ആവശ്യം ഏറെക്കാലമായി യാത്രക്കാരും ജനപ്രതിനിധികളും ഉന്നയിച്ചുവരികയാണ്. ഇതിന്റെ ഭാഗമായി മാവേലിക്കര ലോക്‌സഭാംഗം കൊടിക്കുന്നിൽ സുരേഷ് എം.പി നേരത്തെ റെയിൽവേ മന്ത്രാലയത്തിന് കത്ത് നൽകുകയും, സ്റ്റോപ്പേജ് അനുവദിക്കുന്നതിന് തത്വത്തിൽ അംഗീകാരം നേടുകയും ചെയ്തിരുന്നു.

റെയിൽവേ ബോർഡിന്റെ ശുപാർശാ നടപടികൾ പൂർത്തിയായ സാഹചര്യത്തിൽ, ഇനി ഔദ്യോഗിക ഉത്തരവ് പുറപ്പെടുവിക്കുന്നതുമാത്രമാണ് ബാക്കിയുള്ളത്.

ഉത്തരവ് പുറത്തിറങ്ങുന്നതോടെ ഏറ്റുമാനൂർ ഉൾപ്പെടെയുള്ള പ്രദേശങ്ങളിലെ ആയിരക്കണക്കിന് ദൈനംദിന യാത്രക്കാർക്ക് മെമു സർവീസ് വലിയ ആശ്വാസമാകുമെന്ന് വിലയിരുത്തപ്പെടുന്നു.