
ശബരിമല സ്വർണക്കൊള്ള കേസില്‍ എസ്ഐടിയെ സർക്കാർ സമ്മർദത്തിലാക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. എസ്ഐടിയില്‍ സിപിഎം ബന്ധമുള്ള പൊലീസുകാരുണ്ടെന്നും വി ഡി സതീശൻ ചൂണ്ടിക്കാട്ടി. ശബരിമലയിലെ സ്വർണം ആർക്കാണ് വിറ്റതെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.
3 സിപിഎം നേതാക്കള്‍ പെട്ടു എന്നും ബാക്കിയുള്ളവർ ക്യൂവിലാണ് എന്നും ചില ആളുകളെക്കൊണ്ട് പിണറായി വർഗീയത പറയിക്കുന്നു, എല്ലാം ചെയ്യിക്കുന്നത് പിണറായി വിജയനാണ് എന്നും ഇടതുമുന്നണി തദ്ദേശ തെരഞ്ഞെടുപ്പോടെ ശിഥിലമായി എന്നും വി ഡി സതീശൻ പറഞ്ഞു.
അടൂർ പ്രകാശിനെ ചോദ്യം ചെയ്യട്ടെയെന്ന് പറഞ്ഞ പ്രതിപക്ഷ നേതാവ് ചോദ്യം ചെയ്തു എന്നോർത്ത് പ്രതി ആകുമോയെന്നും ചോദിച്ചു. പോറ്റിക്കൊപ്പം ഫോട്ടോ എടുത്തതാണ് പ്രശ്നം എങ്കില്‍ മുഖ്യമന്ത്രിയെയും ചോദ്യം ചെയ്യട്ടെയെന്നും വി ഡി സതീശൻ കൂട്ടിച്ചേർത്തു. നാണം കെട്ട് നില്‍ക്കുമ്ബോള്‍ ബാലൻസ് ചെയ്യാനാണ് സിപിഎം ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Whatsapp Group 1 | Whatsapp Group 2 |Telegram Group


