കൊച്ചിയിൽ ബർഗറിൽ ചിക്കൻ്റെ അളവ് കുറഞ്ഞതിനെ തുടർന്നുണ്ടായ തർക്കത്തിൽ മോശമായി പെരുമാറിയ മാനേജരെ ജോലിയിൽനിന്നും പിരിച്ചുവിട്ടു!

Spread the love

കൊച്ചി: ബർഗറിൽ ചിക്കൻ സ്ട്രിപ്പിന്റെ അളവ് കുറഞ്ഞതിനെ ചൊല്ലിയുണ്ടായ തർക്കത്തിൽ മോശം പെരുമാറ്റത്തിനു മാനേജർ സൗദി മുണ്ടംവേലി രാമേശ്വരം സ്വദേശി ജോഷ്വായ്ക്കെതിരെ നടപടിയെടുത്ത് ഫാസ്റ്റ് ഫുഡ് ശൃംഖല.

video
play-sharp-fill

എറണാകുളം മഹാരാജ് കോളജ് ഗ്രൗണ്ടിൽ നടന്ന സിബിഎസ്ഇ സ്കൂൾ കായികമേളയിൽ പങ്കെടുക്കാനെത്തിയ 4 കുട്ടികളാണ് ഫാസ്റ്റ് ഫുഡ് ശൃംഖലയുടെ ഔട്‌ലെറ്റിൽ ഭക്ഷണം കഴിക്കാനെത്തിയത്. ലഭിച്ച ബർഗറിലൊന്നിൽ ചിക്കൻ കുറവാണെന്ന് കുട്ടികൾ പരാതിപ്പെട്ടപ്പോൾ മാനേജരായ ജോഷ്വാ ഭീഷണിപ്പെടുത്തുന്ന വിഡിയോ കഴിഞ്ഞദിവസങ്ങളിൽ വൈറലായിരുന്നു. പിന്നാലെ കുട്ടികൾക്കു നേരെ കത്തിവീശി.

തുടർന്ന് കുട്ടികൾ തങ്ങൾക്കൊപ്പമുള്ള മുതിർന്നവരെ വിളിച്ചു വരുത്തുകയായിരുന്നു. ഇവർ എത്തിയതോടെയാണു സംഘർഷം രൂക്ഷമായത്. എറണാകുളത്തെ ഔട്‌ലെറ്റിൽ മാനേജരായിരുന്ന ജോഷ്വായെ ജോലിയിൽനിന്നും പിരിച്ചുവിട്ടു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group