വിജയവാഡയിൽ മൂന്നു മക്കൾക്ക് വിഷം നൽകി കൊലപ്പെടുത്തിയ ശേഷം യുവാവ് ജീവനൊടുക്കി; ഭാര്യയുടെ മരണം മാനസിക സമ്മർദ്ദത്തിലാക്കി

Spread the love

വിജയവാഡ: മൂന്നു മക്കൾക്ക് വിഷം നൽകി കൊലപ്പെടുത്തിയ ശേഷം സ്വയം ജീവനൊടുക്കി യുവാവ്. ആന്ധ്രാ പ്രദേശിലെ നന്ദ്യാൽ ജില്ലയിലാണ് സംഭവം.

video
play-sharp-fill

കഴിഞ്ഞ വർഷം ഓഗസ്റ്റിലാണ് യുവാവിൻ്റെ ഭാര്യ മരിച്ചത്. ഭാര്യയുടെ മരണം ഇയാളെ കടുത്ത മാനസിക സമ്മർദ്ദത്തിലാക്കിയിരുന്നു. ഇതിനെ തുടർന്നാണ് മക്കളെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്‌തെതെന്നാണ് പോലീസിൻ്റെ പ്രാഥമിക നിഗമനം.

സുരേന്ദ്ര (35) ആണ് മക്കളായ കാവ്യശ്രീ (7) ജ്ഞാനേശ്വരി (4) സൂര്യ ഗഗൻ (2) എന്നിവർക്ക് ശീതളപാനീയത്തിൽ വിഷം കലർത്തി നൽകിയ ശേഷം ജീവനൊടുക്കിയത്. കുട്ടികൾ മരിച്ചെന്ന് ഉറപ്പായ ശേഷം യുവാവ് മുറിയിലെ ഫാനിൽ തൂങ്ങി മരിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മരണത്തിന്റെ കൃത്യമായ കാരണം പൊലീസ് അന്വേഷിച്ചു വരികയാണ്. കുടുംബം സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിട്ടിരുന്നതായി കണ്ടെത്തിയിട്ടുണ്ട്.