തെരുവ് നായ്ക്കള്‍ക്കായി ഷെല്‍ട്ടര്‍ പണിയും; രാസലഹരി ഉപയോഗം കണ്ടെത്താൻ സ്കൂളികളില്‍ പരിശോധന നടത്തും;ഏബിള്‍ കോട്ടയം പദ്ധതി വിപുലീകരിക്കും;കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിന് മുൻഗണന നല്‍കും;ജോഷി ഫിലിപ്പ്

Spread the love

കോട്ടയം: ജില്ലയിലെ തെരുവ് നായ്ക്കളുടെ ശല്യം ഒഴിവാക്കുന്നതിന് ഷെല്‍ട്ടറുകള്‍ നിർമിച്ച്‌ അവയെ സംരക്ഷിക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ജോഷി ഫിലിപ്പ് പ്രസ് ക്ലബില്‍ മീറ്റ് ദ പ്രസ് പരിപാടിയില്‍ പറഞ്ഞു.

video
play-sharp-fill

എ.ബി.സി പദ്ധതി അത്രഫലപ്രദമല്ലെന്നു കണ്ടെത്തുകയും ഷെല്‍ട്ടറുകളില്‍ പാർപ്പിക്കണമെന്ന സുപ്രീം കോടതി വിധിയുടെയും അടിസ്ഥാനത്തില്‍ മറ്റു തദ്ദേശ സ്ഥാപനങ്ങളുടെ കൂടി സഹകരണത്തോടെ ജില്ല മുഴുവൻ പദ്ധതി നടപ്പാക്കാനാണ് ലക്ഷ്യമിടുന്നത്.

കുട്ടികളില്‍ രാസ ലഹരി വർദ്ധിച്ച സാഹചര്യത്തില്‍ ബോധവത്ക്കരണ പരിപാടികള്‍ക്കൊപ്പം സ്കൂളുകളില്‍ പരിശോധിക്കാനുള്ള സംവിധാനം ഏർപ്പെടുത്തും .

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നേരത്തേ നടപ്പാക്കിവന്ന ഏബിള്‍ കോട്ടയം പദ്ധതി വിപുലീകരിക്കും. കൊയ്തു മെതിയന്ത്രം പോളവാരല്‍ യന്ത്രം എന്നിവ നേരത്തേ ജില്ലാ പഞ്ചായത്ത് വാങ്ങിയിരുന്നു .ഇവ ഇപ്പോള്‍ പ്രവർത്തനരഹിതമാണ്. ഇത് നന്നാക്കി എടുക്കുന്നതിനു പുറമേ പുതിയവ വാങ്ങും.

മാലിന്യ നിർമാർജ്ജനത്തിനും തോടുകളും മറ്റും ശുദ്ധീകരിക്കുന്നതിനും കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനും മുൻഗണന നല്‍കും.

വിനോദ സഞ്ചാര മേഖല കളില്‍ കൂടുതല്‍ സൗകര്യം ഏർപ്പെടുത്തുന്നതിന് പുറമേ പുതിയവ കണ്ടെത്തും. കളിക്കളങ്ങള്‍ വികസിപ്പിക്കും. കോട്ടയത്ത് മികച്ച ഒരു സ്റ്റേഡിയം ത്തിനുള്ള ശ്രമം നടത്തും.

ജില്ലയിലെ അടിസ്ഥാന പ്രശ്നങ്ങള്‍ ചർച്ച ചെയ്യുന്നതിന്റെ ഭാഗമായി ജനപ്രതിനിധികളും ഉദ്യോഗസ്ഥരും മാദ്ധ്യമ പ്രവർത്തകരും മറ്റു മേഖലകളിലെ പ്രമുഖരും അടങ്ങുന്ന യോഗം വിളിച്ച്‌ മുൻഗണനാക്രമം നിശ്ചയിക്കും. ജില്ലാ പഞ്ചായത്തു അവസാന വർഷ ടേം കേരളാകോണ്‍ഗ്രസിന് നല്‍കുമെന്നും ജോഷി ഫിലിപ്പ് പറഞ്ഞു