Spread the love

കോട്ടയം: സീരിയല്‍ താരം സിദ്ധാർത്ഥ് പ്രഭുവിനെ അറസ്റ്റ് ചെയ്യുമെന്ന് പൊലീസ്.

video
play-sharp-fill

സിദ്ധാർത്ഥ് പ്രഭുവിന്റെ വാഹനം ഇടിച്ച്‌ ചികിത്സയിലായിരുന്ന വയോധികൻ മരിച്ചതോടെയാണ് പൊലീസ് നടപടികള്‍ കടുപ്പിക്കുന്നത്.
സിദ്ധാര്‍ത്ഥിനെതിരെ കൂടുതല്‍ വകുപ്പുകള്‍ ചുമത്തുമെന്നും പൊലീസ് വ്യക്തമാക്കി.

സിദ്ധാർത്ഥ് പ്രഭുവിന്‍റെ വാഹനം ഇടിച്ച്‌ ചികിത്സയിലായിരുന്ന തമിഴ്നാട് സ്വദേശിയായ തങ്കരാജാണ് മരിച്ചത്.
കഴിഞ്ഞ ഒരാഴ്ചയായി കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു തങ്കരാജ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ക്രിസ്മസ് തലേന്ന് രാത്രിയിലാണ് മദ്യപിച്ച്‌ അമിതവേഗത്തില്‍ വാഹനം ഓടിച്ച സിദ്ധാർത്ഥ് പ്രഭു തങ്കരാജിനെ ഇടിച്ചിട്ടത്. തങ്കരാജിന്‍റെ തലയ്ക്ക് ആയിരുന്നു പരിക്കേറ്റത്.