ദൃശ്യ വധക്കേസ് പ്രതി കുതിരവട്ടത്ത് നിന്നും ചാടിയിട്ട് 4 ദിവസം;ഇരുട്ടിൽ തപ്പി പോലീസ്;സിസിടിവി ദൃശ്യങ്ങളിലും പ്രതിയെ കണ്ടെത്താനായില്ല

Spread the love

കോഴിക്കോട്:കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്നും ചാടിപ്പോയ ദൃശ്യ വധക്കേസ് പ്രതി വിനീഷിനെ ഇതുവരേയും കണ്ടെത്താൻ പൊലീസിനായിട്ടില്ല. പ്രതി സംസ്ഥാനം വിട്ടിട്ടില്ലെന്ന നിഗമനത്തില്‍ പോലീസ്.

video
play-sharp-fill

പെരിന്തൽമണ്ണയിലോ, ബന്ധുക്കളുടെ അടുത്തോ പ്രതി എത്തിയിട്ടില്ല. പുറത്തു നിന്നും ഇയാള്‍ക്ക് സഹായമൊന്നും കിട്ടിയിട്ടില്ലെന്നാണ് പോലീസ് പറയുന്നത്. സിസിടിവി ദൃശ്യങ്ങളിലും പ്രതിയെ കണ്ടെത്താനായിട്ടില്ല.

വിനീഷിനായി കഴിഞ്ഞ ദിവസം ലുക് ഔട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. റയില്‍വേ സ്റ്റേഷനുകളിലും ,ബസ് സ്റ്റാന്‍റുകളിലും പരിശോധന തുടരുന്നുണ്ട്. തിങ്കളാഴ്ച രാത്രി പതിനൊന്നു മണിയോടെയാണ് വിനീഷ് ശുചിമുറിയുടെ ചുമര് തുരന്ന് രക്ഷപ്പെട്ടത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇത് രണ്ടാം തവണയാണ് വിനീഷ് രക്ഷപ്പെടുന്നത്. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ വിചാരണ തടവുകാരനായി കഴിഞ്ഞിരുന്ന വിനീഷിനെ മാനസിക പ്രശ്നങ്ങളെ തുടര്‍ന്ന് ഡിസംബര്‍ പത്തിനാണ് കുതിരവട്ടത്ത് എത്തിച്ചത്.