ഔഷധിയില്‍ 26,750 രൂപ ശമ്പളത്തില്‍ ജോലി നേടാൻ അവസരം; ഓണ്‍ലൈനായും, ഓഫ്‌ലൈനായും അപേക്ഷിക്കാം; അവസാന തീയതി ജനുവരി 14

Spread the love

ഔഷധിക്ക് കീഴില്‍ അസിസ്റ്റന്റ്, ട്രെയിനി ഡോക്ടര്‍ തസ്തികകളിലേക്ക് ജോലിക്കായി അപേക്ഷിക്കാം. കേരളത്തിലുടനീളം വിവിധ ഔഷധി കേന്ദ്രങ്ങളിലാണ് ഒഴിവുകള്‍. താല്‍പര്യമുള്ളവര്‍ക്ക് ഓണ്‍ലൈനായും, തപാല്‍ മുഖേനയും അപേക്ഷിക്കാം.

video
play-sharp-fill

അപേക്ഷ നല്‍കേണ്ട അവസാന തീയതി ജനുവരി 14.

തസ്തികയും ഒഴിവുകളും
ഔഷധിക്ക് കീഴില്‍ അക്കൗണ്ട്‌സ് അസിസ്റ്റന്റ്, ട്രെയിനി ഡോക്ടര്‍ നേരിട്ടുള്ള നിയമനം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ശമ്പളം

അക്കൗണ്ട്‌സ് അസിസ്റ്റന്റ് = തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 26,750 രൂപ ശമ്പളമായി ലഭിക്കും.

ട്രെയിനി ഡോക്ടര്‍ = തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 26,500 രൂപ ശമ്പളമായി ലഭിക്കും.

പ്രായപരിധി

അക്കൗണ്ട്‌സ് അസിസ്റ്റന്റ് = 18നും 41നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം.

ട്രെയിനി ഡോക്ടര്‍ = 22നും 41നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം.
സംവരണ വിഭാഗക്കാര്‍ക്ക് നിയമാനുസൃത വയസിളവ് അനുവദിക്കും.

യോഗ്യത

അക്കൗണ്ട്‌സ് അസിസ്റ്റന്റ്

സിഎ ഇന്റര്‍ വിജയിച്ചിരിക്കണം. സമാന മേഖലയില്‍ തൊഴില്‍ പരിചയം ആവശ്യമാണ്.

ട്രെയിനി ഡോക്ടര്‍

അംഗീകൃത എംബിബിഎസ് ബിരുദവും, മെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷനും ആവശ്യമാണ്.

തെരഞ്ഞെടുപ്പ്

സ്‌ക്രീനിങ് ടെസ്റ്റ്, ഇന്റര്‍വ്യൂ എന്നിവയുടെ അടിസ്ഥാനത്തിലാണ് നിയമനം നടത്തുക.

അപേക്ഷിക്കേണ്ട വിധം

താല്‍പര്യമുള്ളവര്‍ ഔഷധിയുടെ വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ശേഷം കരിയര്‍ പേജില്‍ നല്‍കിയിട്ടുള്ള ഗൂഗിള്‍ ഫോം ഉപയോഗിച്ച് ആവശ്യമായ വിവരങ്ങള്‍ നല്‍കി അപേക്ഷിക്കുക.

ഇതിന് പുറമെ ഉദ്യോഗാര്‍ഥികള്‍ക്ക് പ്രായം, ജാതി, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതം തപാല്‍ മുഖേന ചുവടെ നല്‍കിയ വിലാസത്തിലേക്ക് അയക്കാം. അപേക്ഷ ഫീസ് നല്‍കേണ്ടതില്ല. അവസാന തീയതി ജനുവരി 14 ആണ്. അപേക്ഷയില്‍ ഫോണ്‍ നമ്പറും, കോണ്‍ടാക്ട് വിവരങ്ങളും നല്‍കണം.

വിലാസം: ഔഷധി ഓഫീസ്, കുറ്റനെല്ലൂര്‍, തൃശൂര്‍ – 680014.

വെബ്‌സൈറ്റ്: www.oushadhi.org.