കാഞ്ഞിരപ്പള്ളിയില്‍ സൗജന്യ പി.എസ്.സി പരിശീലനം; ജനുവരി 15 ന് ആരംഭിക്കുന്ന ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു; ജനുവരി ആറ് വരെ അപേക്ഷിക്കാം

Spread the love

കാഞ്ഞിരപ്പള്ളി: കേരള സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പിന് കീഴില്‍ കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളിയില്‍ പ്രവര്‍ത്തിക്കുന്ന ന്യൂനപക്ഷ യുവജനങ്ങള്‍ക്കായുള്ള പരിശീലന കേന്ദ്രത്തില്‍ 2026 ജനുവരി 15 ന് ആരംഭിക്കുന്ന സൗജന്യ പി എസ് സി കോച്ചിങ്ങിനു അപേക്ഷ ക്ഷണിച്ചു.

video
play-sharp-fill

പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തില്‍ പ്രവേശനം ലഭിക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് പരിശീലനം തികച്ചും സൗജന്യമായിരിക്കും.

ഒരു റെഗുലര്‍ ബാച്ചും ഹോളിഡേ ബാച്ചും ആണ് നടത്തപ്പെടുന്നത്. ആറു മാസക്കാലമാണ് പരിശീലന കാലാവധി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഉദ്യോഗാര്‍ത്ഥികള്‍ 18 വയസ് തികഞ്ഞവരും എസ് എസ് എല്‍ സി യോ , ഉയര്‍ന്ന യോഗ്യതയോ ഉള്ളവരായിരിക്കണം. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി 2026 ജനുവരി 9.

അപേക്ഷകര്‍ വ്യക്തിഗതവിവരങ്ങള്‍ , 2 പാസ്പോര്‍ട്ട് സൈസ് ഫോട്ടോ ,യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് ,ആധാര്‍ കാര്‍ഡ്‌ എന്നിവയുടെ കോപ്പി സഹിതം പ്രിന്‍സിപ്പാള്‍ , സി സി എം വൈ ,നൈനാര്‍ പള്ളി ബില്‍ഡിംഗ്‌ , കാഞ്ഞിരപ്പള്ളി പി ഓ -686507 എന്ന വിലാസത്തിലോ , നേരിട്ടോ അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്. അപേക്ഷഫോറം ഓഫീസില്‍ നിന്ന് ലഭിക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടാം
9048345123 9496223724, 9947066889 ,04828-202069