
കോട്ടയം: കുമരകം കോണത്താറ്റു പാലത്തിനടിയിലൂടെ ഹോസ്പിറ്റൽ തോട് നികത്തി വഴി നിർമ്മിക്കാനുള്ള ശ്രമത്തിന് ഇറിഗേഷൻ വകുപ്പ് താല്ക്കാലിക വിലക്ക് ഏർപ്പെടുത്തി.
സമീപ വാസികളുടേയും മത്സ്യ തൊഴിലാളികളുടേയും എതിർപ്പിനെ തുടർന്നാണ് വിലക്ക്. കഴിഞ്ഞ ദിവസം ഇതിനെതിരെ പ്രതിഷേധം നടന്നിരുന്നു.
പാലത്തിന്റെ പ്രവേശന പാതയുടെ വടക്കുവശത്തുള്ള മൂന്ന് കടക്കാർക്കും ഒരു വീട്ടുകാർക്കും വാഹനസഞ്ചാരയോഗ്യമായ ചെറിയ വഴി നിർമ്മിക്കാനാണ് ഉദ്യോഗസ്ഥർ ശ്രെമിച്ചത്. നിലവിൽ സ്റ്റെപ്പുകൾ ഉള്ള മാർഗമാണ് ഇവർക്കായി കിഫ്ബി പദ്ധതിയിൽ നിർമ്മിച്ചു നൽകിയിരിക്കുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഈ ഇരുമ്പു ഗോവണി വഴിയുള്ള മാർഗം കച്ചവടക്കാർക്കും ഉപഭോക്താക്കൾക്കും വീട്ടുകാർക്കും ബുദ്ധിമുട്ടാണ്. അതിനാലാണ് ചെറിയ വാഹനങ്ങൾക്ക് സഞ്ചരിക്കാൻ തക്ക വഴി നിർമ്മിച്ചു നൽകാൻ വകുപ്പ് തീരുമാനിച്ചത്. ഈ നിർമാണത്തിനാണ് താത്കാലികമായി വിലക്ക് ഏർപ്പെടുത്തിയിട്ടുള്ളത്.




