
കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പിനു നാലു മാസം ബാക്കിനില്‍ക്കെ സ്ഥാനാര്‍ഥികളെ ഒരു മുഴം മുന്നേ കളത്തിലിറക്കാന്‍ മുന്നണികള്‍.
തദ്ദേശ തെരഞ്ഞെടുപ്പിലുണ്ടായ വിജയം നിയമസഭയിലും ആവര്‍ത്തിക്കാനായാല്‍ ജില്ലയില്‍ വൈക്കം ഒഴികെ മണ്ഡലങ്ങള്‍ പിടിക്കാമെന്നാണ് യുഡിഎഫ് പ്രതീക്ഷ.
കഴിഞ്ഞ തവണ വൈക്കം, ഏറ്റുമാനൂര്‍, ചങ്ങനാശേരി, പൂഞ്ഞാര്‍, കാഞ്ഞിരപ്പള്ളി സീറ്റുകളില്‍ എല്‍ഡിഎഫിനായിരുന്നു ജയം. തദ്ദേശത്തിലെ ദയനീയ തോല്‍വിയില്‍നിന്ന് കരകയറാന്‍ ഭവനസന്ദര്‍ശനം ഉള്‍പ്പെടെ ജനസമ്പര്‍ക്കങ്ങളിലേക്കു കടക്കുകയാണ് എല്‍ഡിഎഫ്.
കാര്‍ഷികപ്രശ്‌നങ്ങള്‍, ശബരിമല സ്വര്‍ണക്കവര്‍ച്ച തുടങ്ങിയവ വോട്ടര്‍മാരിലുണ്ടാക്കിയ അമര്‍ഷം എങ്ങനെ മറികടക്കുമെന്നതാണ് എല്‍ഡിഎഫിലെ ആശങ്ക.
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രതീക്ഷയോടെ യുഡിഎഫ് സിറ്റിംഗ് എംഎല്‍എമാരെല്ലാം അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിലും മത്സരിക്കും. കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം മത്സരിച്ച ചങ്ങനാശേരി, ഏറ്റുമാനൂര്‍ സീറ്റുകള്‍ കോണ്‍ഗ്രസ് ഏറ്റെടുത്തേക്കും.
പകരം ജോസഫ് വിഭാഗത്തിന് പൂഞ്ഞാറോ കാഞ്ഞിരപ്പള്ളിയോ നല്‍കും. എന്നാല്‍ ജോസഫ് വിഭാഗത്തിന് ഇതിനോട് താൽപര്യമില്ല. ഇക്കാര്യത്തിൽ ചർച്ച നടക്കുമെന്നാണ് കോൺഗ്രസ് വൃത്തങ്ങൾ പറയുന്നത്.
എൻ ഡി എ യ്ക്ക് കോട്ടയം ജില്ലയിൽ തദ്ദേശ തെരഞ്ഞെടുപ്പിൽ കിട്ടിയ വോട്ടുകൾ വച്ചു നോക്കുമ്പോൾ നിയമസഭയിലും നല്ല പ്രകടനം കാഴ്ചവയ്ക്കാനാവുമെന്ന് പ്രതീക്ഷിക്കുന്നു. കഴിഞ്ഞ തവണത്തേക്കാ കൂടുതൽ വോട്ടുകൾ നേടാനാവുമെന്ന പ്രതീക്ഷയിലാണ് നേതൃത്വം.







