മൊബൈല്‍ ചാര്‍ജ് ചെയ്യുന്നതിനിടെ ഷോര്‍ട്ട് സര്‍ക്യൂട്ട്: കാസർഗോഡ് വീടിന്‍റെ കിടപ്പുമുറി കത്തിനശിച്ചു

Spread the love

കാസർഗോഡ്: കാസർഗോഡ് ഭഗവതീ നഗറിൽ മൊബൈല്‍ ഫോണ്‍ ചാർജ് ചെയ്യുന്നതിനിടെ ഷോർട്ട് സർക്യൂട്ട് കാരണം റൂമിനു തീപിടിച്ചു. ചിത്ര കുമാരിയുടെ വീടിന്റെ കിടപ്പുമുറിയാണ് കത്തിനശിച്ചത്.

video
play-sharp-fill

തീ പടരുന്നത് വീട്ടുക്കാരുടെ ശ്രദ്ധയില്‍പ്പെട്ടയുടനെ അഗ്നിരക്ഷാസേനയെ വിവരമറിയിച്ചു. ഉടൻ സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർ വി.എൻ വേണുഗോപാലിന്‍റെറെ നേതൃത്വത്തില്‍ ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തി തീയണക്കുകയായിരുന്നു.

അപകടത്തിൽ മുറിയിലുണ്ടായിരുന്ന സാധനസാമഗ്രികളും, സീലിംഗും പൂർണ്ണമായും കത്തിനശിച്ചു. മറ്റ് ഭാഗങ്ങളില്‍ തീ പടരാതിരുന്നതിനാൽ വൻ നാശനഷ്ടം ഒഴിവായി. വീട്ടില്‍ ചിത്രകുമാരിയും കൊച്ചുമകനും മാത്രമാണ് താമസം. തീപിടുത്തത്തില്‍ അരലക്ഷം രൂപയുടെ നഷ്ടം വന്നതായി വീട്ടുകാർ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group