
കൊച്ചി: നിർദ്ദിഷ്ട അങ്കമാലി-എരുമേലി ശബരി റെയില്‍പ്പാത തിരുവനന്തപുരത്തേക്ക് നീട്ടുന്നതിന് ശുപാർശ നൽകി കേരള റെയില്‍ ഡിവലപ്മെന്റ് കോർപ്പറേഷൻ ലിമിറ്റഡ്.
ഇതുസംബന്ധിച്ച് പഠിക്കാൻ സംസ്ഥാന സർക്കാർ കെആർഡിസിഎലി(കേരള റെയില്‍ ഡിവലപ്മെന്റ് കോർപ്പറേഷൻ ലിമിറ്റഡ്)നെയാണ് ചുമതലപ്പെടുത്തിയിരുന്നത്. അങ്കമാലി-എരുമേലി പാതയുമായി മുന്നോട്ടുപോകാൻ കേരള സർക്കാർ നേരത്തെ തീരുമാനിച്ചിരുന്നു. അതിനാല്‍ തന്നെ പദ്ധതി നീട്ടാൻ സാധ്യതാ പഠനത്തിനുള്ള നിർദ്ദേശം സംസ്ഥാന സർക്കാർ പരിഗണിക്കാനിടയുണ്ട്. അങ്ങനെയെങ്കില്‍ അധികം വൈകാതെ തന്നെ ഇതിന്റെ സാധ്യതാ പഠനം ആരംഭിച്ചേക്കും.
ആകെ 111 കിലോമീറ്റർ ദൈർഘ്യമുള്ള അങ്കമാലി-എരുമേലി ശബരിപ്പാതയില്‍ നിലവില്‍ 14 സ്റ്റേഷനുകളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇതിന് പിന്നാലെ സ്ഥലമെടുപ്പ് ഓഫീസുകള്‍ വീണ്ടും തുറക്കാനൊരുങ്ങുകയാണ് സംസ്ഥാന സർക്കാർ. കേരള സർക്കാരിന്റെയും കേന്ദ്ര റെയില്‍വേ മന്ത്രാലയത്തിന്റെയും സംയുക്ത സംരംഭമാണ് നിലവില്‍ തിരുവനന്തപുരത്തേക്ക് നീട്ടുന്നതിന് ശുപാർശ ചെയ്ത കെആർഡിസിഎല്‍.

Whatsapp Group 1 | Whatsapp Group 2 |Telegram Group
സാധ്യതാ പഠനം കൂടി വിജയിച്ചാല്‍ 160 കിലോമീറ്റർ കൂടി അധിക റെയില്‍ പാത മേഖലയില്‍ ഒരുങ്ങും.



