തിരുവനന്തപുരത്ത് ബസിന്റെ പേരിലെ വിവാദം ഇനിയും തീർന്നില്ല: കരാർ പ്രകാരം അർഹമായ ലാഭവിഹിതം കോർപ്പറേഷന് കെഎസ്‌ആര്‍ടിസി നല്‍കണം: ത്രികക്ഷി കരാര്‍ ഇല്ലെങ്കില്‍ അവർ പറയട്ടെ: കരാർ ഇല്ലെന്ന് ഗതാഗത വകുപ്പ് പറഞ്ഞാല്‍ തുടർനടപടി അപ്പോള്‍ ആലോചിക്കാമെന്ന് മേയർ വി.വി.രാജേഷ്.

Spread the love

തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിലെ ഇലക്‌ട്രിക് ബസ് വിവാദത്തില്‍ കോർപ്പറേഷന്‍റെ നിലപാടില്‍ മാറ്റമില്ലെന്ന് മേയർ വിവി രാജേഷ്.

video
play-sharp-fill

കരാർ പാലിക്കുകയെന്നത് മാത്രമാണ് വിഷയത്തില്‍ ശാശ്വത പരിഹാരമെന്നും അതിന് കെഎസ്‌ആർടിസി തയ്യാറാകണമെന്നും വിവി രാജേഷ് പറഞ്ഞു. കരാർ പ്രകാരം അർഹമായ ലാഭവിഹിതം കോർപ്പറേഷന് കെഎസ്‌ആര്‍ടിസി നല്‍കണം.

ത്രികക്ഷി കരാര്‍ ഇല്ലെങ്കില്‍ അവർ പറയട്ടെ. കരാർ ഇല്ലെന്ന് ഗതാഗത വകുപ്പ് പറഞ്ഞാല്‍ തുടർനടപടി അപ്പോള്‍ ആലോചിക്കാമെന്നും ബസ് ഓടിക്കുന്നത് കോർപ്പറേഷന്‍റെ പണി അല്ലെന്നും വി വി രാജേഷ് പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൗണ്‍സില്‍ യോഗം വിഷയം ചർച്ച ചെയ്യും. പിന്നാലെ മുഖ്യമന്ത്രിക്കും ഗതാഗത മന്ത്രിക്കും രേഖാമൂലം കത്ത് നല്‍കുമെന്നും വിവി രാജേഷ് പറഞ്ഞു.