
തൃശൂർ: അറസ്റ്റ് ചെയ്യാനെത്തിയ പോലീസുകാർക്ക് നേരെ കത്തി വീശി പേടിപ്പിക്കുകയും രക്ഷപെടുകയും ചെയ്ത പ്രതി പിടിയിലായി.
ഇയാളെ രക്ഷപെടാൻ സഹായിച്ച സുഹൃത്തുക്കളെയും പോലീസ് പിടികൂടി. സംഭവത്തില്‍ നിരവധി കേസുകളില്‍ പ്രതിയായായ മഞ്ഞപ്ര വടക്കേതില്‍ രാഹുലാണ് (അപ്പു 28) അറസ്റ്റിലായത്.
കോയമ്പത്തൂരില്‍ നിന്നാണ് വടക്കഞ്ചേരി പോലീസ് ഇയാളെ പിടികൂടിയത്. പ്രതിയെ രക്ഷപ്പെടാൻ സഹായിച്ചവരെയും പോലീസ് പിടികൂടിയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇന്നലെ 2 പ്രതികളെ അറസ്റ്റ് ചെയ്തിരുന്നു. വടക്കഞ്ചേരി സ്വദേശികളായ സഫർ (36), അനസ് (26), എന്നിവരെയാണ് ആദ്യം പിടികൂടിയത്. പിന്നീട് ഇരട്ടക്കുളം സ്വദേശി ജിബിൻ (25), കണ്ണന്നൂർ സ്വദേശി ജലാലുദ്ദീൻ (20), കോയമ്ബത്തൂർ സ്വദേശി അൻവർ(30) എന്നിവരും പിടിയിലായി. രാഹുലിനെ രക്ഷപെടാൻ സഹായിച്ചതിനാണ് ഇവരെ പോലീസ് അറസ്റ്റ് ചെയ്തത്.



