
തൃശൂർ: പുതുക്കാട് തെക്കേതൊറവ് പള്ളത്ത് മഹാവിഷ്ണു നരസിംഹമൂര്‍ത്തി ക്ഷേത്രത്തില്‍ മോഷണം. ചൊവ്വാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം.
ക്ഷേത്രത്തിലെ രണ്ട് ഭണ്ഡാരങ്ങളില്‍നിന്നും ക്ഷേത്രം വഴിപാട് കൗണ്ടറില്‍നിന്നും പണം മോഷണം പോയിട്ടുണ്ട്. 15000 രൂപയോളം മോഷണം പോയിട്ടുണ്ടാകുമെന്നാണ് കണക്കാക്കുന്നത്.
സൈക്കിളിലെത്തിയ മോഷ്ടാവാണ് പണം കവർച്ച ചെയ്യ്തത്. മോഷണത്തിന്റെ ദൃശ്യങ്ങള്‍ ക്ഷേത്രത്തിലെ നിരീക്ഷണ ക്യാമറയില്‍ പതിഞ്ഞു. നടപ്പുരയിലെ ഭണ്ഡാരങ്ങള്‍ പുറത്തേക്ക് കൊണ്ടുപോയി പണം കവര്‍ന്ന ശേഷം ക്ഷേത്രപറമ്പിൽ ഉപേക്ഷിച്ച നിലയിലാണുള്ളത്. വഴിപാട് കൗണ്ടറിലെ അലമാര തകര്‍ത്താണ് പണം കവര്‍ന്നത്. സംഭവത്തിൽ പുതുക്കാട് പൊലീസ് അന്വേഷണം ആരംഭിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group


