പാലക്കാട് ഓട്ടോയെ മറികടക്കുന്നതിനിടെ അതേ ഓട്ടോയിൽ ബൈക്കിടിച്ച് അപകടം; 2 സുഹൃത്തുക്കൾക്ക് ദാരുണാന്ത്യം

Spread the love

പാലക്കാട്: ബൈക്ക് അപകടത്തിൽ 2 പേർക്ക് ദാരുണാന്ത്യം. സുഹൃത്തുക്കളായ കുന്നത്തൂർമേട് സ്വദേശി രമേഷ്, കൊടുമ്പ് സ്വദേശി മനോജ് എന്നിവരാണ് മരിച്ചത്.

video
play-sharp-fill

കൊടുമ്പ് ഓലശേരിയിൽ 7 മണിയോടെയായിരുന്നു അപകട‌മുണ്ടായത്. ‌ഓട്ടോറിക്ഷയെ മറികടക്കുന്നതിനിടെ ഇരുവരും സഞ്ചരിച്ച ബൈക്ക് അതേ ഓട്ടോയിൽ ഇടിച്ച് മറിഞ്ഞാണ് അപകടം. പൊലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു