
പുതുവത്സരാശംസകള്‍ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രതീക്ഷയുടെ തിളക്കമുള്ള സ്വപ്നങ്ങള്‍ വഹിച്ചുകൊണ്ട് ഒരു പുതുവർഷം കൂടി എത്തിച്ചേർന്നിരിക്കുകയാണെന്ന് മുഖ്യമന്ത്രി ആശംസാ സന്ദേശത്തില്‍ പറഞ്ഞു.
കൂടുതല്‍ മെച്ചപ്പെട്ടതും ദീപ്തവുമായ ഒരു കാലം എത്തിച്ചേരുമെന്ന പ്രത്യാശയുടെ കിരണങ്ങളാണ് പുതുവത്സരാഘോഷങ്ങള്‍ക്ക് നിറവേകുന്നത്. പരസ്പര സ്നേഹത്തിന്റെയും മൈത്രിയുടെയും ഉദാത്ത മൂല്യങ്ങള്‍ മുറുകെ പിടിച്ചുകൊണ്ട് കരുതലോടെ നമുക്കും ഈ ആഘോഷങ്ങളില്‍ പങ്കുചേരാമെന്നും മുഖ്യമന്ത്രി ആശംസയില്‍ അറിയിച്ചു.
അതേസമയം, ലോകത്ത് പലയിടത്തും നേരത്തെ തന്നെ പുതുവർഷം എത്തിയിട്ടുള്ളതിനാല്‍ ആഘോഷവും ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്. ദക്ഷിണ പസഫിക് രാജ്യങ്ങളാണ് ആദ്യമായി ന്യൂഇയറിനെ വരവേല്‍ക്കുക. പതിവ് പോലെ ദ്വീപ് രാഷ്ട്രമായ കിരിബാത്തിയിലാണ് ആദ്യമായി ന്യൂ ഇയർ എത്തിയിരിക്കുന്നത്. പിന്നാലെ ന്യൂസിലാന്‍റിലെ ഓക് ലന്‍റിലും പുതുവർഷം പിറന്നിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group



