
അച്ചാറുകള്‍ നമുക്ക് എല്ലാവർക്കും ഇഷ്ടമാണ്. എളുപ്പത്തില്‍ തയാറാക്കാൻ കഴിയുന്ന ഒരു ചെമ്മീൻ അച്ചാർ ആയാലോ ?
അവശ്യ ചേരുവകള്‍
ചെമ്മീൻ

Whatsapp Group 1 | Whatsapp Group 2 |Telegram Group
മുളകുപൊടി
മഞ്ഞള്‍പൊടി
ഉപ്പ്
വെളിച്ചെണ്ണ / നല്ലെണ്ണ
കടുക്
ഉലുവ
ഇഞ്ചി
വെളുത്തുള്ളി
പച്ചമുളക്
കറിവേപ്പില
കാശ്മീരി മുളകുപൊടി
കായം പൊടി
വിനാഗിരി
തയാറാക്കുന്ന വിധം
ചെമ്മീനില്‍ മഞ്ഞള്‍പ്പൊടിയും ഉപ്പും പുരട്ടി കുറഞ്ഞത് 15 മിനിറ്റ് വെക്കുക. ഒരു പാനില്‍ നല്ലെണ്ണ ചൂടാക്കി ചെമ്മീൻ പകുതി വറുത്തെടുത്ത് മാറ്റി വെക്കുക. അതേ എണ്ണയില്‍ കടുക് പൊട്ടിച്ച് ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, കറിവേപ്പില എന്നിവ ചേർത്ത് നന്നായി വഴറ്റുക.
തീ കുറച്ച ശേഷം മുളകുപൊടിയും ഉലുവയും ചേർത്ത് പച്ചമണം മാറുന്നത് വരെ മൂപ്പിക്കുക. ഇതിലേക്ക് വിനാഗിരിയും ആവശ്യത്തിന് ഉപ്പും ചേർക്കുക. വറുത്തുവെച്ചിരിക്കുന്ന ചെമ്മീൻ ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. ആറിയതിനുശേഷം കുപ്പിയിലാക്കി സൂക്ഷിക്കാം.



