
തിരുവനന്തപുരം : സംസ്ഥാനത്ത് പൊലീസ് തലപ്പത്ത് വൻ അഴിച്ചുപണി. ഐ.ജി, ഡി.ഐ.ജി തലത്തിലാണ് മാറ്റം. ആർ. നിശാന്തിനി, അജിതാ ബീഗം, സതീഷ് ബിനോ, പുട്ട വിമലാദിത്യ, രാഹുൽ ആർ.നായർ എന്നിവർക്ക് ഐ.ജിയായി സ്ഥാനക്കയറ്റം നൽകി.
ആർ. നിശാന്തിനി പൊലീസ് ആസ്ഥാനത്തെ ഐ.ജിയാകും. അജീതാ ബീഗം ക്രൈംബ്രാഞ്ചിലും സതീഷ് ബിനോ ആംഡ് പൊലീസ് ബറ്റാലിയനിലും ഐ.ജിയാകും.
കൊച്ചി ഐ.ജിയായി സ്ഥാനക്കയറ്റം ലഭിച്ച പുട്ട വിമലാദിത്യക്ക് ഇന്റലിജൻസിലാണ് നിയമനം. നിലവിലെ ഐ.ജി ശ്യാം സുന്ദറിനെയും ഇന്റലിജൻസിലേക്ക് മാറ്റി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group


