
ബ്രിസ്ബെയ്ൻ: മസ്തിഷ്ക ജ്വരത്തെ തുടർന്ന് വെറ്ററൻ ഓസ്ട്രേലിയൻ ക്രിക്കറ്റർ ഡാമിയൻ മാർട്ടിൻ (54) കോമയില്‍. വെള്ളിയാഴ്ചയാണ് അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി വഷളായത്. തുടർന്ന് താരത്തെ ക്വീൻസ്ലൻഡിലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. മെനിഞ്ചൈറ്റിസ് ബാധിച്ച ഡാമിയന്‍ ദിവസങ്ങളായി കോമയിലാണെന്നാണ് മാധ്യമങ്ങള്‍ പറയുന്നത്.
ഓസ്‌ട്രേലിയയ്ക്കു വേണ്ടി 67 ടെസ്റ്റ് മത്സരങ്ങള്‍ കളിച്ച താരമാണ് ഡാമിയന്‍ മാര്‍ട്ടിന്‍. 54 കാരനായ ഡാമിയന്‍ കുടുംബത്തിനൊപ്പം വിശ്രമ ജീവിതം നയിക്കുകയായിരുന്നു.
1992-93 ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരായ ഹോം പരമ്പരയിലൂടെയാണ് ഡാമിയന്റെ ക്രിക്കറ്റ് അരങ്ങേറ്റം. ഡീന്‍ ജോണ്‍സിന് പകരക്കാരനായി 21-ാം വയസ്സില്‍ ടെസ്റ്റ് അരങ്ങേറ്റം കുറിച്ചു. 23-ാം വയസ്സില്‍ വെസ്റ്റേണ്‍ ഓസ്ട്രേലിയയുടെ ക്യാപ്റ്റനായിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഡാമിയന്റെ തിരിച്ചുവരവിനായി കാത്തിരിക്കുകയാണെന്ന് അദ്ദേഹത്തിന്‍റെ അടുത്ത സുഹൃത്തും മുൻ ഓസ്ട്രേലിയൻ വിക്കറ്റ് കീപ്പർ ബാറ്റർ കൂടിയായ ആദം ഗില്‍ക്രിസ്റ്റ് കുറിച്ചു. ഡാമിയന് മികച്ച ചികിത്സയാണ് ലഭ‍്യമാക്കുന്നതെന്ന് അദ്ദേഹത്തിന്‍റെ പങ്കാളി അമാൻഡ വ‍്യക്തമാക്കി.




