സദാസമയം ഗതാഗതക്കുരുക്കിൽ കിടങ്ങൂർ! അനധികൃത പാർക്കിംഗ്; യാത്രക്കാർക്കും വ്യാപാരികൾക്കും ബുദ്ധിമുട്ട്

Spread the love

കിടങ്ങൂർ : കിടങ്ങൂർ പഴയറോഡിലും സിഗ്നൽ ജങ്ഷനു സമീപവും സർവസമയവും വാഹനക്കുരുക്ക്. അനധികൃത പാർക്കിംഗ് പ്രധാന കാരണം.

video
play-sharp-fill

റോഡിന്റെ ഇരുവശവും അനധികൃത പാർക്കിങ്ങാണിവിടെ. വഴി യാത്രക്കാർക്ക് നടക്കാൻ പോലുമാകാത്ത സ്ഥിതിയാണ്. കടകൾക്ക് മുന്നിൽ വാഹനം നിർത്തി സാധനം വാങ്ങിക്കാനാകാത്ത അവസ്ഥയാണ്. ഇതിനാൽ കച്ചവടത്തിൽ വലിയ കുറവുണ്ടെന്ന് വ്യാപാരികളും പറയുന്നു.

ടൗണിൽകൂടി ബസുകൾക്ക് വൺവേ സംവിധാനമാണ്. മിക്ക വാഹനങ്ങളും നടപ്പാതയിൽ പാർക്കുചെയ്യുന്നതിനാൽ സ്കൂൾ കുട്ടികൾ അടക്കമുള്ളവർ റോഡിൽകൂടി നടക്കണം. റോഡിൽ വാഹനങ്ങളുടെ നീണ്ടനിര തന്നെ കാണാം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ദൂരെ സ്ഥലങ്ങളിൽ ജോലിക്ക് പോകുന്നവർ രാവിലെ കടകൾക്ക് മുൻപിലും വശങ്ങളിലും വാഹനം പാർക്കുചെയ്തിട്ട് പോകുകയാണ്. പിന്നീട് വൈകീട്ടാണ് ഈ വാഹനങ്ങൾ എടുക്കുന്നത്. കിടങ്ങൂർ പഞ്ചായത്തിന്റെ കീഴിൽ ഉടൻ തന്നെ പാർക്കിങ് സംവിധാനം ഏർപ്പെടുത്തണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.